മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ 2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടൽ. നിരവധി മനുഷ്യരുടെ ജീവനെടുത്ത, അനേകം ജീവനുകളെ അനാഥമാക്കിയ, അന്നോളം സമ്പാദിച്ചതെല്ലാം കൺമുന്നിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കേണ്ടിവന്ന ഒട്ടനവധി മനുഷ്യരെ ബാക്കിയാക്കിയ ദുരന്തം. എന്നാൽ അവരെ സർക്കാർ ചേർത്തുപിടിച്ചു. ഇപ്പോ‍ഴിതാ ടൗൺഷിപ്പിന്റെ ആദ്യഘട്ടവും പൂർത്തിയാക്കി ആ മുഖങ്ങളിലെ കണ്ണീര് മാറ്റി പുഞ്ചിരി വിരിയിച്ചു, സർക്കാർ പറഞ്ഞ വാക്ക് പാലിച്ചു.പിന്നാലെയെത്തി കോൺഗ്രസ് നേതാവ് രമ്യ ഹരിദാസിന്റെ ഒരു പോസ്റ്റ്. ടി സിദ്ദിഖ് എംഎൽഎയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം രമ്യ എഴുതിയിട്ട വാക്കുകൾ നിരവധി സംശയങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പോസ്റ്റിലെ ചില വാക്കുകളാണ് വിവാദത്തിന് അടിസ്ഥാനം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയെയുമാണ് രമ്യ ഹരിദാസ് പരോക്ഷമായി ഉന്നംവെക്കുന്നതെന്ന ചർച്ചകൾ സൈബറിടത്തിൽ സജീവമാണ്.‘മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി. സിദ്ധിക്ക് MLA യെ മുണ്ടക്കൈ -ചൂരൽമലക്കാർക്കറിയാം… ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല…’- ഇതാണ് കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്. ഇതിൽ ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയവർ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണോ എന്നാണ് പലരും കമന്റ് സെക്ഷനുകളിൽ ചോദിക്കുന്നത്. അത്തരം ചോദ്യങ്ങൾക്കൊന്നും രമ്യ മറുപടി നൽകിയിട്ടുമില്ല.അങ്ങനെയൊരു ചോദ്യം ചോദിച്ച മലയാളികളെ കുറ്റം പറയാനുമാകില്ല. അവരെ സംബന്ധിച്ചിടത്തോളം വയനാട്ടിലെ മുൻ എംപിയും ഇപ്പോഴത്തെ എംപിയും ടൂറിസ്റ്റുകൾ തന്നെയാണ്. ചില ടൂറിസ്റ്റുകൾ സീസണുകൾ നോക്കി മുടങ്ങാതെ വരാറുണ്ട്, ഇവരുടെ കാര്യത്തിലാണെങ്കിൽ അതുമില്ല!വയനാട് ദുരന്തബാധിതർക്ക് ഒരു കലണ്ടറിന്റെ അപ്പുറത്തേക്ക് ഒരു ബന്ധവുമില്ലാത്ത എംപിയാണ് പ്രിയങ്കാ ഗാന്ധി. വയനാടിനിപ്പോൾ ഒരു എംപിയല്ല രണ്ടുപേരുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തന്റെ കസേരയിലേക്ക് സഹോദരി പ്രിയങ്കയെയും ഇരുത്തി പോകുമ്പോൾ പറഞ്ഞത്. എന്നിട്ടെന്തായി? ഒരുനാടിനെ തന്നെ ഉരുളെടുത്തിട്ടും എംപി ഫണ്ടിൽ നിന്ന് നയാപൈസ തരാൻ അവർ തയ്യാറായോ?ദുരിതബാധിതരുടെ അതിജീവിനത്തിന് യാതൊരുവിധ ഇടപെടലും നടത്താൻ രാഹുലോ പ്രിയങ്കയോ തയ്യാറായില്ല. കേന്ദ്രസർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരളം ആവശ്യപ്പെട്ട സഹായം ഭീമമായി വെട്ടിക്കുറച്ചപ്പോഴും നാമമാത്ര തുക മാത്രം നൽകിയപ്പോഴും എംപിയുടെ ഇടപെടൽ പ്രസ്താവനയിൽ മാത്രം ഒതുങ്ങി. വയനാടിന് അർഹതമായത് നേടിയെടുക്കാൻ എംപിയെന്ന നിലയിൽ അവർ പരാജയപ്പെട്ടത് നമ്മുടെ കൺമുന്നിലുണ്ട്.ദുരന്തബാധിതർക്ക് നൂറ് വീട് വാഗ്ദാനംചെയ്ത രാഹുൽ പിന്നീട് ഇക്കാര്യത്തിൽ മിണ്ടിയതായി അറിവില്ല. കർണാടക സർക്കാർ നൽകിയ സഹായധനത്തിന്റെ മേനിപറഞ്ഞ് നടക്കാൻ മാത്രമുള്ള ഗതികേടിലേക്ക് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അധഃപതിച്ചു.മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനച്ചടങ്ങിൽ ചീഫ് സെക്രട്ടറി എ. ജയതിലക് ടി സിദ്ദിഖ് എംഎൽഎയുടെ പേര് പരാമർശിച്ചപ്പോഴും പിന്നീടദ്ദേഹം പ്രസംഗിച്ചപ്പോഴും സദസ്സിൽനിന്ന് നിർത്താതെ കൂക്കിവിളി കേട്ടതാണല്ലോ ഇപ്പോൾ എങ്ങും ചർച്ചാവിഷയം. ആ കൂവൽ വലിയൊരു പ്രതിഷേധമാണ്. ഉരുൾ സർവതും കവർന്ന മനുഷ്യരെ പറഞ്ഞുപറ്റിച്ചതിലുള്ള പ്രതിഷേധം, അവരുടെ കണ്ണീര് വീണ പണം കീശയിലാക്കിയതിന്റെ പ്രതിഷേധം, നിരന്തരം അപമാനിക്കപ്പെട്ടതിലെ നൽകിയ വാക്കും വാഗ്ദാനങ്ങളും തോന്നുംപോലെ മാറ്റിപ്പറഞ്ഞതിലെ പ്രതിഷേധം.The post ‘ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾ…’; രമ്യ ഹരിദാസിന്റെ ഒളിയമ്പ് രാഹുലിനെയും പ്രിയങ്കയെയും ഉന്നംവെച്ചോ? appeared first on Kairali News | Kairali News Live.