ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയി കൊല്ലപ്പെട്ടതുൾപ്പടെയുള്ള അനവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നെ രാജ്യങ്ങൾ സംഘടിപ്പിക്കുന്ന ലോകകപ്പിൽ ഇറാൻ, ബെൽജിയം, ഈജിപ്ത്, ന്യൂസിലാൻഡ് ടീമുകളോടൊപ്പം ഗ്രൂപ്പ് ജി -യിൽ കളിക്കാനായിരുന്നു പദ്ധതി. ലോസ് ആഞ്ചലസിലും സിയാറ്റിലുമാണ് ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ അമേരിക്കൻ ഭരണകൂടം ഇറാനിൽ നിന്നുള്ള സാധാരണ പൗരന്മാർക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ടീമിന്റെ പ്രവേശനത്തെ പറ്റി ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. താരങ്ങൾക്കും പരിശീലകർക്കും പ്രത്യേക ഇളവ് നൽകിയിട്ടുണ്ടെങ്കിലും, ഇറാൻ ലോകകപ്പ് ബഹിഷ്കരിക്കുകയോ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറുകയോ ചെയ്യാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.Also Read: സഞ്ജു വിമർശകർക്ക് ബാറ്റു കൊണ്ട് മറുപടി നൽകി; പ്രശംസയുമായി സൗരവ് ഗാംഗുലിഇതിനിടെ, ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം എല്ലാ ടീമുകളും നിശ്ചയിച്ചതുപോലെ പങ്കെടുക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.എന്നാൽ ഇറാൻ പിന്മാറിയാൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ നിന്ന് ഇറാഖിനോ മറ്റൊരു രാജ്യത്തിനോ അവസരം ലഭിക്കാമെന്നാണു സൂചന. ഇതിനിടെ ദക്ഷിണകൊറിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ഏഷ്യൻ കപ്പ് മത്സരത്തിന് മുൻപ് ദേശീയഗാനം ആലപിക്കാൻ ഇറാൻ വനിതാ താരങ്ങൾ തയ്യാറായിരുന്നില്ലെന്നത് വാർത്തയായി.The post യുദ്ധം പുകയുമ്പോൾ ഫുട്ബോൾ ലോകകപ്പ് പ്രതിസന്ധിയിൽ – ഇറാൻ കളിക്കുമോ? appeared first on Kairali News | Kairali News Live.