പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

Wait 5 sec.

കൊച്ചി|പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തില്‍ ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 12,800 രൂപയും പവന് 1,02,400 രൂപയുമാണ് വില.അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 295 രൂപയും പത്ത് ഗ്രാമിന് 2950 രൂപയുമാണ് ഇന്നത്തെ വില.