സംഘര്‍ഷ സാഹചര്യം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

Wait 5 sec.

ദുബായ്| പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവച്ചത്. മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.ശേഷം മാര്‍ച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും സിബിഎസ്ഇ തീരുമാനം അറിയിക്കും. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കാണ് അറിയിപ്പ് ബാധകം. കഴിഞ്ഞ ദിവസം മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചിരുന്നു.