പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇടപെട്ട ലോക കേരള സഭയുടെ ഇടപെടലിനെ പ്രകീർത്തിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. കേരളത്തിലെ പ്രതിപക്ഷം തുടർച്ചയായി അവഗണിക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്ന പദ്ധതിയാണ് ലോക കേരള സഭയെന്ന് പറഞ്ഞ അദ്ദേഹം പ്രവാസികൾക്ക് എന്നും ലോക കേരള സഭ താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചത് സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. അസർബൈജാനിലെ ബാകുവിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്ത കുടുംബമാണ് കറാച്ചിയിൽ കുടുങ്ങിയത്. ലോക കേരള സഭാംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴിയുടെ ഇടപെടലിലൂടെയാണ് ഇവർ നോർക്ക റൂട്സുമായി (NORKA Roots) ബന്ധപ്പെട്ടത്. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ കുടുംബത്തെ ആദ്യം കൊളംബോയിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിച്ചു.ALSO READ: ഇറാൻ – ഇസ്രയേൽ സംഘർഷം: സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിഇടതു സർക്കാർ ആവിഷ്കരിച്ച പദ്ധതി എന്നതുകൊണ്ട് മാത്രം ലോക കേരള സഭയെ പ്രതിപക്ഷം നിരന്തരം ബഹിഷ്കരിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളെയും രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന പ്രതിപക്ഷം ഇനിയെങ്കിലും ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി.ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:കേരളത്തിലെ പ്രതിപക്ഷം തുടർച്ചയായി അവഗണിക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിക്കുന്ന പദ്ധതിയാണ് ലോക കേരള സഭ. ഇടതു സർക്കാർ ആവിഷ്കരിച്ച പദ്ധതി എന്നതുകൊണ്ട് മാത്രം ഇതിനെ പ്രതിപക്ഷം നിരന്തരം ബഹിഷ്കരിക്കുകയാണ്. എന്നാൽ, ഈ ബഹിഷ്കരണ നാടകങ്ങൾക്കിടയിലും ലോക കേരള സഭ പ്രവാസികൾക്ക് എന്നും താങ്ങും തണലുമാകുന്നു എന്നതാണ് യാഥാർത്ഥ്യം.ALSO READ: ‘ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾ…’; രമ്യ ഹരിദാസിന്റെ ഒളിയമ്പ് രാഹുലിനെയും പ്രിയങ്കയെയും ഉന്നംവെച്ചോ?പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനാൽ പാകിസ്താനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചതാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. അസർബൈജാനിലെ ബാകുവിൽ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്ത കുടുംബമാണ് കറാച്ചിയിൽ കുടുങ്ങിയത്. ലോക കേരള സഭ അംഗമായ മണിക്കുട്ടൻ എടക്കാട്ടുവഴിയുടെ ഇടപെടലിലൂടെ ഇവർ നോർക്ക റൂട്സുമായി (NORKA Roots) ബന്ധപ്പെടുകയും, തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ആദ്യം കൊളംബോയിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിക്കുകയുമായിരുന്നു.സംസ്ഥാന സർക്കാരിന്റെ എല്ലാ ജനക്ഷേമ പദ്ധതികളെയും രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്ന പ്രതിപക്ഷം ഇനിയെങ്കിലും ഇത്തരം ക്രിയാത്മകമായ പ്രവർത്തനങ്ങളെ തിരിച്ചറിയണം. ഇതോടൊപ്പം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത വാർത്തയും ചേർക്കുന്നു.The post ലോക കേരള സഭയെ ആക്ഷേപിച്ചവർ അറിഞ്ഞോ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച വാർത്ത? appeared first on Kairali News | Kairali News Live.