വാര്‍ത്തകളില്‍ വീണ്ടും എച്ച് ക്യു- 9 ബി

Wait 5 sec.

തെഹ്റാന്‍ | ഇറാനില്‍ യു എസും ഇസ്റാഈലും നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് എച്ച് ക്യു- 9 ബി വ്യോമ പ്രതിരോധ സംവിധാനം. ചൈനയില്‍ നിന്ന് ഈയിടെ ഇറാന്‍ സ്വന്തമാക്കിയ ദീര്‍ഘദൂര ഉപരിതല- വായു മിസൈല്‍ സംവിധാനമാണ് എച്ച് ക്യു- 9 ബി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ താമസസ്ഥലവും ആണവ കേന്ദ്രവും ഉള്‍പ്പെടെ നിരവധി സുപ്രധാന ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യു എസ്- ഇസ്റാഈല്‍ നീക്കത്തിന് സാധിച്ചതോടെ ചൈനീസ് സംവിധാനം സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശമാണ് ഉയരുന്നത്.പാശ്ചാത്യ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ പുറത്തുവിടുന്നത്. അമേരിക്കയുടെയും ഇസ്റാഈലിന്റെയും ആഖ്യാനത്തിന് ചുവടുപിടിച്ചാണ്വാര്‍ത്തകള്‍.സ്ഥിരീകരണമില്ലഅതേസമയം, ഇറാന് എച്ച് ക്യു- 9 ബി നല്‍കിയതായി സ്ഥിരീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. ചൈനീസ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നിലവാരം കുറഞ്ഞതായി ആരോപണമുയര്‍ന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷമാദ്യം, ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്താന്റെ കൈയിലുള്ള നിരവധി എച്ച് ക്യു- 9 വ്യോമ പ്രതിരോധ യൂനിറ്റുകളെ നിര്‍വീര്യമാക്കിയിരുന്നു.ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത എച്ച് ക്യു- 9 ബി, റഷ്യന്‍ എസ് 300, അമേരിക്കന്‍ പാട്രിയറ്റ് പി എ സി 2 എന്നിവയോട് കിടപിടിക്കുമെന്ന് ചൈന അവകാശപ്പെടുന്ന ദീര്‍ഘദൂര ഉപരിതല- വ്യോമ മിസൈല്‍ സംവിധാനമാണ്. ചൈന പൂര്‍ണമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണിത്.ദശവര്‍ഷ ചരിത്രം2006ല്‍ ആദ്യമായി പരീക്ഷിച്ചതും ഒരു ദശാബ്ദത്തിലേറെയായി യുദ്ധമുഖങ്ങളിലുള്ളതുമായ ഈ സംവിധാനത്തിന് ഏകദേശം 260 കിലോമീറ്റര്‍ പരമാവധി ദൂരപരിധിയും 50 കിലോമീറ്റര്‍ വരെ ഉയരപരിധിയുമുണ്ട്. വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നേരിടാനാകുംവിധമാണ് രൂപകല്‍പ്പന. ഒരേസമയം നൂറ് ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളെ നേരിടാനും ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനില്‍ ആണവ നിലയങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും കാവലായാണ് ഇറാന്‍ എച്ച് ക്യു-9ബിയെ ആശ്രയിച്ചിരുന്നതത്രേ. എന്നാല്‍ അമേരിക്ക- ഇസ്‌റാഈല്‍ സഖ്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിക്കാന്‍ ഈ സംവിധാനങ്ങള്‍ക്കു കഴിഞ്ഞില്ലെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.എണ്ണക്ക് പകരം ആയുധംഇറാന്റെ ആണവ പദ്ധതി മുന്‍നിര്‍ത്തി മേഖലയില്‍ യു എസ് വമ്പന്‍ സൈനിക സന്നാഹം നടത്തിയ ഘട്ടത്തിലാണ് ചൈനയില്‍ നിന്ന് എച്ച് ക്യു- 9ബി വാങ്ങിയതെന്നാണ് റിപോര്‍ട്ട്. ഇറാന്റെ സൈനിക സാമഗ്രികളെ കുറിച്ചുള്ള റിപോര്‍ട്ടുകളുടെ ഭാഗമായാണ് ചൈനയില്‍ നിന്നുള്ള ഈ ഇടപാട് ചര്‍ച്ചയായത്. ബീജിംഗും തെഹ്‌റാനും തമ്മിലുള്ള ‘എണ്ണക്ക് പകരം ആയുധം’ കരാറിന്റെ ഭാഗമായാണ് ഈ സംവിധാനം സ്വന്തമാക്കിയതെന്നും മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.