അമേരിക്കയ്ക്ക് സ്പെയിനിന്റെ താക്കീത്: “ഇറാൻ ആക്രമണത്തിന് ഞങ്ങളുടെ മണ്ണ് വിട്ടുനൽകില്ല”

Wait 5 sec.

മാഡ്രിഡ്: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന് തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ വ്യക്തമാക്കി.അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക ഇടപെടൽ “അന്യായവും അപകടകരവുമാണെന്ന്” സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കടുത്ത ഭാഷയിൽ വിമർശിച്ചു.സ്പെയിനിലെ റോട്ട, മോറോൺ എന്നീ സൈനിക താവളങ്ങൾ ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായ ഒരു നീക്കത്തിനും സ്പെയിൻ കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടർന്ന് ഈ താവളങ്ങളിൽ നിന്നുമായി 15 അമേരിക്കൻ വിമാനങ്ങൾ ജർമ്മനിയിലെ റാംസ്റ്റൈൻ താവളത്തിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്.ഡൊണാൾഡ് ട്രംപിന്റെയും ബെഞ്ചമിൻ നെതന്യാഹുവിന്റെയും നീക്കങ്ങൾ ലോകത്തെ കൂടുതൽ അസ്ഥിരമാക്കുകയാണെന്ന് സാഞ്ചസ് കുറ്റപ്പെടുത്തി.“ഇറാനിലെ ഭരണകൂടത്തെ എതിർക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഇത്തരം സൈനിക ഇടപെടലുകളെയും എതിർക്കേണ്ടതുണ്ട്,” അദ്ദേഹം ബാഴ്സലോണയിൽ പറഞ്ഞു.പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാത്തതിന്റെ പേരിൽ ട്രംപ് നേരത്തെ തന്നെ സ്പെയിനിനെതിരെ രംഗത്തുവന്നിരുന്നു. പുതിയ നിലപാട് ട്രംപും സാഞ്ചസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.The post അമേരിക്കയ്ക്ക് സ്പെയിനിന്റെ താക്കീത്: “ഇറാൻ ആക്രമണത്തിന് ഞങ്ങളുടെ മണ്ണ് വിട്ടുനൽകില്ല” appeared first on Arabian Malayali.