കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ റിപബ്ലിക്ക് സദസ്സിന്റെ സമാപന സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍ പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ ടി എസ് ഷിംജിത്ത് സമ്മാനദാനം നിര്‍വഹിച്ചു. പഴയകാല ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകന്‍ എം സി കൃഷ്ണന്‍, നാടകാചാര്യന്‍ കെ ആര്‍ മോഹന്‍ദാസ്, എഴുത്തുകാരന്‍ കുന്നത്തൂര്‍ രാധാകൃഷ്ണന്‍, നാടക പ്രവര്‍ത്തകന്‍ സുജിത്, മുന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ താരം ബബിഷ, പഴയകാല വായനശാലാ പ്രവര്‍ത്തകര്‍ മഞ്ഞോളി പുരുഷോത്തമന്‍, പുത്തന്‍ പുരയില്‍ ചന്ദ്രന്‍, കെ പി രാമനുണ്ണി, പടവാട്ട് ബാലകൃഷ്ണന്‍ നായര്‍, ടി കെ ശശിധരന്‍, ടി രവീന്ദ്രന്‍ നായര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ വായനശാലൈ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ടി ഗംഗാധരന്‍, വിജയന്‍ കുണ്ടൂര്‍, വായനശാലാ പ്രവര്‍ത്തകരായ ശിവന്‍മാസ്റ്റര്‍, എം വിനയകുമാര്‍, എം സി ത്യാഗി, ആലിക്കോയ, ജയരാജന്‍, രവീന്ദ്രന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചുചിത്രരചന, ക്വിസ് മത്സര വിജയികള്‍ക്കും താലൂക്ക് ബാലകലോത്സവത്തില്‍ ഓവറോള്‍ നേടിയ ബാലവേദി അംഗങ്ങള്‍ക്കും അക്ഷര കരോള്‍, സിനിമാ ഗാനാലാപനം, കാവ്യാലാപനം, ദേശഭക്തിഗാനം എന്നിവയില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.