ഇറാനെതിരായ സൈനിക നടപടികൾ അമേരിക്ക ശക്തമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്ക നൽകിയ മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചതാണ് നിലവിലെ പ്രത്യാഘാതങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാൽ കരയുദ്ധം നടത്താനും മടിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഭീകരവാദത്തിന്റെ സ്പോൺസർമാരെ തകർക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read: കുവൈത്തിൽ സ്ഥിതിഗതികൾ പൂർണമായും സുരക്ഷിതം; പൗരന്മാർ ആശങ്കപ്പെടേണ്ടെന്ന് ആഭ്യന്തര മന്ത്രിഇറാനിൽ ഒൻപത് ആശുപത്രികൾ തകർന്നു ഇറാനിലെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഒൻപത് ആശുപത്രികൾ തകർന്നതായി ഇറാൻ പാർലമെന്റ് ഹെൽത്ത് കമ്മീഷൻ അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗി അറിയിച്ചു. ഇതിൽ അഞ്ചെണ്ണം തലസ്ഥാനമായ തെഹ്റാനിലാണ്. ആക്രമിക്കപ്പെട്ട ആശുപത്രികളിൽ നിന്ന് രോഗികളെ പൂർണ്ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.Also read: കുവൈത്തിൽ പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തെ സുരക്ഷാസേന തടഞ്ഞുവിമാന സർവീസുകൾ പുനരാരംഭിക്കുന്നു ബെൻ ഗുരിയോൺ വിമാനത്താവളം നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, മിയാമി തുടങ്ങി ഇരുപതിലധികം നഗരങ്ങളിൽ നിന്ന് അതിർത്തി പ്രദേശങ്ങളിലേക്ക് പ്രത്യേക ചാർട്ടർ സർവീസുകൾ നടത്താൻ അനുമതി നൽകി. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി ചൊവ്വാഴ്ച മുതൽ ഇസ്രായേൽ വിമാനക്കമ്പനികൾ സർവീസുകൾ ഘട്ടംഘട്ടമായി വർദ്ധിപ്പിക്കും. യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി ഉയർന്നു. ഇന്ന് മാത്രം യുഎഇയിൽ 148 ഡ്രോൺ ആക്രമണങ്ങളാണ് നടന്നത്. ഒൻപത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും യുഎഇയിൽ പതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.The post മുന്നറിയിപ്പുകൾ ഇറാൻ അവഗണിച്ചു; സൈനിക നടപടി തുടരുമെന്ന് ഡോണൾഡ് ട്രംപ് appeared first on Kairali News | Kairali News Live.