കുവൈത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഇന്ത്യൻ പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യം വെല്ലുവിളിയേറിയതാണെങ്കിലും ഭീതിയിലാകേണ്ട സാഹചര്യമില്ലെന്ന് അംബാസഡർ വ്യക്തമാക്കി. കുവൈത്ത് സർക്കാരുമായും ന്യൂഡൽഹിയുമായും ഇന്ത്യൻ എമ്പാസി നിരന്തരം ഏകോപനം നടത്തി വരികയാണെന്നും കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഇന്ത്യയുടെ പരമപ്രധാന പരിഗണനയെന്നും അവർ അറിയിച്ചു.ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയുമായി സ്ഥിതിഗതികൾ സംബന്ധിച്ച് സംസാരിച്ചതായും ഇരുരാജ്യങ്ങളും താമസക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നുവെന്നും അംബാസഡർ അറിയിച്ചു. വ്യോമമേഖല താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ചില ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ താമസവും പരിചരണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. നിലവിലെ സാഹചര്യം പരിഗണിച്ച് സമൂഹ പരിപാടികൾ താൽക്കാലികമായി മാറ്റിവെച്ചതായും കൂട്ടിച്ചേർത്തു.Also read : കുവൈത്തിൽ സ്ഥിതിഗതികൾ പൂർണമായും സുരക്ഷിതം; പൗരന്മാർ ആശങ്കപ്പെടേണ്ടെന്ന് ആഭ്യന്തര മന്ത്രിഇന്ത്യൻ പൗരന്മാർ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അംബാസഡർ അഭ്യർത്ഥിച്ചു. സഹായം ആവശ്യമെങ്കിൽ ഹെൽപ്‌ലൈൻ +965 65501946 അല്ലെങ്കിൽ community.kuwait@mea.gov.in വഴി ഇന്ത്യൻ എംബസിയെ സമീപിക്കണമെന്നും അറിയിച്ചു.The post പ്രവാസി സംഘടന പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ വെർച്വൽ കൂടിക്കാഴ്ച നടത്തി appeared first on Kairali News | Kairali News Live.