തിരുവനന്തപുരം | ആറ്റിങ്ങലിന് സമീപം നഗരൂരില്‍ പിതാവിനെയു മകനെയും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുണ്ണി (65), മകന്‍ അഖില്‍ (40) എന്നിവരാണ് മരിച്ചത്. ഇവിടുത്തെ ബ്ലോക്ക് ഓഫീസിന് സമീപം പാട്ടത്തിനെടുത്ത പുരയിടത്തിലാണ് ഇന്ന് രാവിലെ ഒമ്പതോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പറമ്പ് പാട്ടത്തിനെടുത്ത ഗോപാലന്‍ എന്നയാളാണ് മൃതദേഹങ്ങള്‍ കണ്ടത്. പന്നിയെ പ്രതിരോധിക്കുന്നതിനായി തോട്ടത്തിന് ചുറ്റും വൈദ്യുതി വേലി സജ്ജീകരിച്ചിരുന്നു. അനധികൃതമായി വൈദ്യുതി കമ്പിവേലി സ്ഥാപിച്ചതിന് ഗോപാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ എസ് ഇ ബി അധികൃതരും നഗരൂര്‍ പോലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.ഗോപാലനും അനധികൃതമായി വൈദ്യുതി നല്‍കിയ വീടിന്റെ ഉടമ വേണു പോറ്റിയെന്ന വ്യക്തിക്കെതിരെയും പോലീസ് കേസെടുക്കുമെന്നാണ് വിവരം.