ട്രംപിന് എന്തുപറ്റി? കഴുത്തിൽ പാടുകൾ, കൈകളിൽ ചതവ്; ഒടുവിൽ വെളിപ്പെടുത്തി ഡോക്ടർ

Wait 5 sec.

വാഷിങ്ടൺ | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കഴുത്തിൽ കാണപ്പെട്ട ചുവന്ന പാടുകൾ ചർച്ചയായ പശ്ചാത്തലത്തിൽ വിശദീകരണവുമായി അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ രംഗത്തെത്തി. മുൻകരുതൽ എന്ന നിലയിലുള്ള ചർമ്മ ചികിത്സയുടെ (preventative skin treatment) ഭാഗമായാണ് ഈ പാടുകളെന്നും ഇതിനായി സാധാരണ ഉപയോഗിക്കുന്ന ഒരു ക്രീം അദ്ദേഹം പുരട്ടുന്നുണ്ടെന്നും ഡോ. ഷോൺ ബാർബബെല്ല അറിയിച്ചു.വൈറ്റ് ഹൗസ് ഡോക്ടറുടെ നിർദേശപ്രകാരം കഴുത്തിന്റെ വലതുവശത്താണ് ട്രംപ് ക്രീം ഉപയോഗിക്കുന്നത്. ഒരു ആഴ്ചത്തേക്ക് ഈ ചികിത്സ തുടരുമെന്നും ചുവന്ന നിറം മാറാൻ ഏതാനും ആഴ്ചകൾ എടുത്തേക്കുമെന്നും ഡോക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന മെഡൽ ഓഫ് ഓണർ ചടങ്ങിലും കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെയും ട്രംപിന്റെ കഴുത്തിലെ ചുവന്ന പാടുകൾ ദൃശ്യമായിരുന്നു. എന്നാൽ ഏത് ക്രീമാണ് ഉപയോഗിക്കുന്നതെന്നോ ചികിത്സയുടെ കൃത്യമായ ലക്ഷ്യമോ ഡോക്ടർ വെളിപ്പെടുത്തിയിട്ടില്ല.വരുന്ന ജൂണിൽ 80 വയസ്സ് തികയുന്ന ട്രംപ്, അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ട്രംപിന്റെ കൈകളിൽ പലപ്പോഴും ചതവുകൾ (bruises) കാണപ്പെടാറുണ്ട്. ഡോക്ടർമാർ നിർദേശിച്ചതിലും ഉയർന്ന അളവിൽ ആസ്പിരിൻ ഗുളികകൾ കഴിക്കുന്നതിന്റെ പാർശ്വഫലമാണിതെന്ന് ജനുവരിയിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കാതിരിക്കാൻ വർഷങ്ങളായി താൻ വലിയ ഡോസ് ആസ്പിരിൻ കഴിക്കുന്നുണ്ടെന്നും ഇത് കൈകളിൽ ചതവുകൾ ഉണ്ടാക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ വിശദീകരണം.കഴിഞ്ഞ ഏപ്രിലിൽ വാർഷിക ശാരീരിക പരിശോധന നടത്തിയ ട്രംപ്, ഒക്ടോബറിൽ എം ആർ ഐ സ്കാനിംഗിന് വിധേയനായതായും റിപ്പോർട്ടുകളുണ്ട്. പരിശോധനാ ഫലങ്ങൾ പൂർണ്ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്നതാണെന്ന് ഡോക്ടർ ബാർബബെല്ല അറിയിച്ചു. ഹൃദയസംബന്ധമായ കാര്യങ്ങളും വയറിലെ അവയവങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സ്കാനിംഗ് നടത്തിയത്. എന്നാൽ ഇത് എം ആർ ഐ അല്ലെന്നും സി ടി സ്കാൻ ആണെന്നുമാണ് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. SummaryThe White House physician has clarified that the red marks visible on President Donald Trump’s neck are due to a “preventative skin treatment” involving a common prescribed cream. While the treatment will last a week, the redness is expected to persist for a few weeks, though specific details of the condition were not disclosed. This comes amid ongoing scrutiny over the 80-year-old President’s health, including previous discussions about bruising caused by high-dose aspirin use and recent medical scans.