ഇറാനിലെ നാഥൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്- ഇസ്രായേൽ ആക്രമണം നടന്നതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തെക്കുറിച്ചാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. വിയന്നയിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ 35 രാഷ്ട്ര പ്രതിനിധികളുടെ യോഗത്തിൽ International Atomic Energy Agencyയിലെ ഇറാൻ അംബാസിഡർ റെസ നജാഫിയാണ് ഇക്കാര്യം അറിയിച്ചത്.ഇറാന്റെ സമാധാനപരമായ ആണവ പദ്ധതികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് നജാഫി ആരോപിച്ചു. നതാന്‍സ് പ്ലാന്റിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏത് ആണവകേന്ദ്രമാണ് ലക്ഷ്യമാക്കിയതെന്ന ചോദ്യത്തിന് നതാന്‍സ് ആണവ കേന്ദ്രമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അതേസമയം, ആണവ നിലയം പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പേസ്ഹാൻ പ്രഖ്യാപിച്ചു. കെട്ടിടങ്ങളും ഫാക്ടറികളും തകർന്നാലും അതിനെക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആണവ ചോർച്ചയുടെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഐഎഇഎ ഡയറക്ടർ Rafael Mariano Grossi മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. സാഹചര്യം ആശങ്കാജനകമാണെന്നും, റേഡിയോ വികിരണങ്ങൾ പുറത്തുവന്നാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ അവഗണിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The post ഇറാനിലെ നതാന്സ് ആണവ കേന്ദ്രത്തിന് നേരെ യുഎസ് -ഇസ്രയേല് ആക്രമണം appeared first on ഇവാർത്ത | Evartha.