കുവൈത്തിലെ ദോഹ വെസ്റ്റ് പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിൽ ഒന്നിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എഞ്ചിനീയർ ഫാത്മ അബ്ബാസ് ജവഹർ ഹയാത്ത് അറിയിച്ചു. കേന്ദ്രത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണം ചെറുത്തുതോൽപ്പിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങൾ ടാങ്കിൽ പതിച്ചതെന്ന് അവർ വ്യക്തമാക്കി.ഇത് തുടർന്ന് ഉണ്ടായ നേരിയ തീപിടിത്തം അതിവേഗ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം അറിയിച്ചു. നിലയത്തിലെ എല്ലാ യൂണിറ്റുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര സാങ്കേതിക പരിശോധനയും വിശദമായ വിലയിരുത്തലും പുരോഗമിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.Also read : പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളുടെ സുരക്ഷയ്ക്ക് അടിയന്തര ഇടപെടൽ വേണമെന്ന് കേരള പ്രവാസി സംഘംസംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ വൈദ്യുതി-ജല വിതരണത്തിൽ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നുമാണ് മന്ത്രാലയത്തിന്റെ അറിയിച്ചു.The post ഇന്ധന ടാങ്കിൽ ഡ്രോൺ അവശിഷ്ടം പതിച്ചു; കുവൈത്ത് പവർ സ്റ്റേഷൻ സുരക്ഷിതമെന്ന് അധികൃതർ appeared first on Kairali News | Kairali News Live.