ആകാശത്തെ അത്ഭുതങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി നാളെ ഒരു അപൂർവ്വ ദൃശ്യവിസ്മയം ഒരുങ്ങുന്നുണ്ടേ. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ (ചൊവ്വാഴ്ച) പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ചന്ദ്രനെ പൂർണമായും മറയ്ക്കുന്നതോടെ ചന്ദ്രൻ രക്തവർണ്ണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസം കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ ഇനി 2029 വരെ കാത്തിരിക്കേണ്ടി വരും.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ സമയക്രമം അനുസരിച്ച്, നാളെ ഉച്ചകഴിഞ്ഞ് 3:20-ന് ഗ്രഹണം ആരംഭിക്കും. വൈകീട്ട് 4:34-ഓടെ പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുകയും ഈ സമയത്ത് ‘രക്തചന്ദ്രൻ’ (Blood Moon) ആഗതമാകുകയും ചെയ്യും. ഏകദേശം ഒരു മണിക്കൂർ നേരം നഗ്നനേത്രങ്ങൾ കൊണ്ട് ഈ വിസ്മയം കാണാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.Also read: “എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്”; മന്ത്രിയുടെ പ്രസംഗത്തിൽ കൽപ്പറ്റ എംഎൽഎ പ്രകോപിതനായതിനെ പരിഹസിച്ച് കെ. റഫീഖ്ഇന്ത്യയിൽ മിക്കയിടങ്ങളിലും ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളായിരിക്കും ദൃശ്യമാകുക. എന്നാൽ വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ കൂടി വ്യക്തമായി കാണാൻ സാധിക്കും. ഇന്ത്യയ്ക്ക് പുറമെ കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, അമേരിക്കൻ ഭൂഖണ്ഡങ്ങൾ എന്നിവിടങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരികയും, സൂര്യപ്രകാശം നേരിട്ട് ചന്ദ്രനിൽ പതിക്കാതെ ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്ക്കുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.The post ആകാശത്ത് വിസ്മയമൊരുക്കി നാളെ പൂർണ ചന്ദ്രഗ്രഹണം; ഈ ‘രക്തചന്ദ്രനെ’ കാണാൻ ഇനി 2029 വരെ കാത്തിരിക്കണം appeared first on Kairali News | Kairali News Live.