മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേനയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. 70 മിസൈലുകളും 59 ഡ്രോണുകളും ഉള്‍പ്പെടെയുള്ള ശത്രുനീക്കങ്ങളെയാണ് രാജ്യം അതിവിദഗ്ധമായി പ്രതിരോധിച്ചത്.സിവിലിയന്‍ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സെന്റര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, സ്ഥിരത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനും പ്രതികരിക്കുന്നതിനുമുള്ള നിയമപരമായ അവകാശം രാജ്യത്തിനുണ്ടെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.മിസൈലുകള്‍ തകര്‍ക്കുന്നതിനിടെ ചിലയിടങ്ങളില്‍ അവശിഷ്ടങ്ങള്‍ പതിച്ചെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഉടനടി തന്നെ അവ നീക്കം ചെയ്തു. നിലവില്‍ രാജ്യം അതീവ ജാഗ്രതയിലാണെന്നും നിരീക്ഷണ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്നും പ്രസ്താവനയില്‍ പറയുന്നു.അധികാരികള്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും, വിവരങ്ങള്‍ പങ്കിടുന്നതില്‍ കര്‍ശനത പാലിക്കേണ്ടതിന്റെയും, ഔദ്യോഗിക ചാനലുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെയും, കിംവദന്തികളോ തെറ്റായ റിപ്പോര്‍ട്ടുകളോ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യം ദേശീയ ആശയവിനിമയ കേന്ദ്രം ആവര്‍ത്തിച്ചു. The post ബഹ്റൈന് നേരെയുള്ള മിസൈല് ആക്രമണങ്ങള് തകര്ത്ത് പ്രതിരോധ സേന appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.