തനിക്കെതിരെ ചില മാധ്യമങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ 10 വർഷമായി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും പിന്തുടർന്ന് ആക്രമിക്കാനുമായി ചില മാധ്യമങ്ങളിൽ പ്രത്യേക ‘ഡെസ്കുകൾ’ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.ചില മാധ്യമ സ്ഥാപനങ്ങൾ തനിക്കെതിരെ മാത്രം വാർത്തകൾ നിർമ്മിക്കാനായി ‘വീണാ വിരുദ്ധ ഡെസ്കുകൾ’ അല്ലെങ്കിൽ ‘ആരോഗ്യ വകുപ്പ് വിരുദ്ധ ഡെസ്കുകൾ’ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. വിശ്രമമില്ലാതെ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി തന്നെ പിന്തുടർന്ന് വേട്ടയാടുകയാണ് ഈ വിഭാഗമെന്നും മന്ത്രി പറഞ്ഞു,. ഇത്തരം വാർത്തകളിൽ ഭൂരിഭാഗവും പരിഹാസവും പുച്ഛവും നിറഞ്ഞതാണെന്നും രണ്ട് പ്രത്യേക മാധ്യമ സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.ALSO READ: എന്നെ ആക്രമിക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിൽ പിന്നെ എന്തിന് പൊലീസ് വലയം ഭേദിച്ചു ? പതറില്ല, നാടിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ്തനിക്കെതിരെയുള്ള ഈ നീക്കങ്ങൾക്ക് പിന്നിൽ ഒരു മാധ്യമപ്രവർത്തകന്റെ വ്യക്തിപരമായ വിരോധമുണ്ടെന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചു,. മുൻപ് ഒരു ജോലിക്കായുള്ള യോഗ്യതാ പരീക്ഷയിൽ ഈ മാധ്യമപ്രവർത്തകന്റെ ഭാര്യ പരാജയപ്പെട്ടിരുന്നു. പരീക്ഷ പാസാകാത്തതിനാൽ അന്ന് ആ ജോലി നൽകാൻ സാധിക്കുമായിരുന്നില്ല. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന കാലത്തായിരുന്നു ഈ സംഭവം നടന്നത്. ഇതാകാം തനിക്കെതിരെയുള്ള വിരോധത്തിന് കാരണമെന്ന് മന്ത്രി കരുതുന്നു. അതേസമയം, അതേ മാധ്യമപ്രവർത്തകന്റെ സഹോദരി യോഗ്യതാ പരീക്ഷ പാസായപ്പോൾ അവർക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.The post ‘മാധ്യമ പ്രവർത്തകന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാത്തതിലെ വൈരാഗ്യം’; തനിക്കെതിരെ ചില മാധ്യമങ്ങളിൽ ‘വീണാ വിരുദ്ധ ഡെസ്കുകൾ’ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.