‘ഇറാനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് അപമാനകരം’; എം സ്വരാജ്

Wait 5 sec.

ഇറാനെതിരായ ഏകപക്ഷീയ ആക്രമണം നടത്തുന്നതിന് ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് അപമാനകരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭരണാധികാരിയുടെ നിലപാടല്ല ഇന്ത്യക്കാരുടേതെന്നും എം സ്വരാജ് പറഞ്ഞു. ഇറാനെതിരായ ഇസ്രയേല്‍ – അമേരിക്കന്‍ ആക്രമണത്തിനെതിരെ കൊച്ചിയില്‍ സി പി ഐ എം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം സ്വരാജ്.സ്വതന്ത്ര രാഷ്ട്രത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടിനെതിരെയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിഷേധമെന്ന് എം സ്വരാജ് പറഞ്ഞു. ഖമനേയി കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിച്ച ഭരണാധികാരിയാണോ എന്നതിനല്ല ഇവിടെ പ്രസക്തി. കമ്യൂണിസ്റ്റുകാരോട് കുരിശ് യുദ്ധം പ്രഖ്യാപിച്ച മോദിയെ നാളെ കിടപ്പു മുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാടാകും സി പി എമ്മിനെന്നും കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എം സ്വരാജ് പറഞ്ഞു.Also read: ഏതെങ്കിലും ഒരു ഭരണാധികാരിക്ക് വേണ്ടിയല്ല കമ്യൂണിസ്റ്റുകാരുടെ പോരാട്ടം, ലോക സമാധാനത്തിന് വേണ്ടിയെന്ന് എം സ്വരാജ്ഇറാനെതിരായ ഏകപക്ഷീയ ആക്രമണത്തിന് തലേന്നാള്‍ ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടല്ല ഇന്ത്യാക്കാരുടേതെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിത്.എം സ്വരാജിന്‍റെയും, ജില്ലാ സെക്രട്ടറി എസ് സതീഷിന്‍റെയും നേതൃത്വത്തില്‍ കൊച്ചി മേനകയില്‍ നിന്നും രാജേന്ദ്രമൈതാനത്തേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രതിഷേധമാര്‍ച്ചിന്‍റെ ഭാഗമായി തെരുവ് നാടകവും സംഘടിപ്പിച്ചിരുന്നു.The post ‘ഇറാനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് അപമാനകരം’; എം സ്വരാജ് appeared first on Kairali News | Kairali News Live.