കേരളത്തിൽ പ്രഖ്യാപിച്ച ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ തടസ്സപ്പെടുത്തുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. സ്റ്റേഡിയം തീരുമാനിച്ചിരുന്ന സ്ഥലം വൈസ് ചാൻസിലർ കൈമാറുന്നില്ലെന്നും മന്ത്രി പറഞ്ഞു.സ്റ്റേഡിയത്തിനായി കാലിക്കറ്റ് സർവകലാശാലയിലെ 35 ഏക്കർ സ്ഥലം നൽകാൻ ധാരണയായതാണ്. ഭൂമിയുടെ ഉടമസ്ഥ അവകാശം യൂണിവേഴ്സിറ്റിയ്ക്ക് തന്നെയായിരിയ്ക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ സിന്റിക്കേറ്റിന്റെ തീരുമാനം വൈസ് ചാൻസിലർ നടപ്പാക്കുന്നില്ല. സ്റ്റേഡിയം തടസ്സപ്പെടുത്തുന്നത് വൈസ് ചാൻസിലറാണെന്നും മന്ത്രി പറഞ്ഞു.Also read: ‘ഇറാനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് അപമാനകരം’; എം സ്വരാജ്750കോടി ചെലവ് വരുന്ന എസ്റ്റിമേറ്റ് സ്റ്റേഡിയത്തിനായി തയ്യാറാക്കിയിരുന്നു. പണം കൈവശമുണ്ട്. സ്വകാര്യ പങ്കാളിത്തം ഇല്ലാതെയാണ് സ്റ്റേഡിയം തീരുമാനിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഉണ്ടായിട്ടും രാഷ്ട്രീയ താൽപര്യങ്ങൾക്കൊണ്ടാണ് വൈസ് ചാൻസലർ സ്റ്റേഡിയം തടസ്സപ്പെടുത്തുന്നത് എന്നും മന്ത്രി പറഞ്ഞു.English summary : Minister V Abdurahman says that the Vice Chancellor of Calicut University is obstructing the FIFA standard stadium announced in Kerala. The minister also said that the Vice Chancellor is not handing over the land decided for the stadium.The post ‘കേരളത്തിൽ പ്രഖ്യാപിച്ച ഫിഫ സ്റ്റാൻഡേർഡ് സ്റ്റേഡിയം കാലിക്കറ്റ് വി സി തടയുന്നു’; മന്ത്രി വി അബ്ദുറഹ്മാൻ appeared first on Kairali News | Kairali News Live.