യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം; വെടിവെച്ചിട്ടതെന്ന് ഇറാന്‍

Wait 5 sec.

കുവൈത്ത് സിറ്റി |  കുവൈത്തില്‍ ഒന്നിലധികം യുഎസ് സൈനിക വിമാനങ്ങള്‍ തകര്‍ന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കുവൈത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണത്. തകര്‍ന്ന വിമാനങ്ങളില്‍ യുഎസ് എയര്‍ഫോഴ്‌സിന്റെ എഫ് 15-ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനങ്ങളും ഉള്‍പ്പെടുംഅതേ സമയം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് കുവൈത്ത് സൈനിക വക്താവ് കേണല്‍ സൗദ് അല്‍-അത്വന്‍ അറിയിച്ചു. പൈലറ്റുമാര്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി സുരക്ഷിതമായി പുറത്തുകടന്നു. ഇവരെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രം ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനങ്ങള്‍ ഇറാനിയന്‍ വ്യോമ പ്രതിരോധ സംവിധാനം വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാന്റെ അവകാശവാദം.അപകടകാരണം കണ്ടെത്താന്‍ കുവൈത്ത് അധികൃതരും യുഎസ് സേനയും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ അതോ പട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ നിന്നുള്ള ‘ഫ്രണ്ട്ലി ഫയര്‍’ ആണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഇസ്‌റാഈലും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ സംഭവം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ യുദ്ധപ്രതീതി നിലനില്‍ക്കുകയാണ്. ഇതിനിടെ കുവൈത്തിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനശബ്ദവും പുകയും കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.