കടന്പ കടക്കാൻ പാടാണ്….

Wait 5 sec.

മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനും കേന്ദ്ര സർക്കാർ ജോലിക്കുമൊക്കെയായി ഇന്ത്യയിൽ വിദ്യാർഥികൾക്കായി നിരവധി മത്സരപരീക്ഷകൾ നടത്താറുണ്ട്. ഇത്തരത്തിൽ രാജ്യത്ത് നടത്തുന്ന കഠിനമായ ചില പരീക്ഷകളെ അറിയാം.സിവിൽ സർവീസസ്വിവിധ സിവിൽ സർവീസുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന് യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രധാന പരീക്ഷയാണിത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ 21 നും 32 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പരീക്ഷ എഴുതനാകൂ. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേർ എഴുതുന്ന പരീക്ഷയിൽ വിജയം 0.2-0.3 ശതമാനത്തിൽ താഴെയാണ്.ജെ ഇ ഇഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐ ഐ ടി) ബാച്ചിലർ ഓഫ് ടെക്‌നോളജി (ബി ടെക്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജെ ഇ ഇ അഡ്വാൻസ്ഡ്. പരീക്ഷ എഴുതന്നവരിൽ ഏകദേശം അഞ്ച്- ഏഴ് ശതമാനം പേർ മാത്രമേ വിജയിക്കാറുള്ളു.നീറ്റ് യു ജിഇന്ത്യയിലെ എല്ലാ മെഡിക്കൽ, ഡെന്റൽ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് നടത്തുന്ന പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ അണ്ടർ ഗ്രാജ്വേറ്റ്. ഒരു ദശലക്ഷത്തിലധികം അപേക്ഷകരും പരിമിതമായ എണ്ണം സീറ്റുകളും ഉള്ളതിനാൽ പരീക്ഷ വളരെ കഠിനവും വിജയശതമാനം കുറവുമായിരിക്കും. പൊതുവെ അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ് വിജയനിരക്ക്.സി എ പരീക്ഷഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് (സി എ) ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന കഠിനമായ പരീക്ഷയാണ്. 12ാം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥികൾക്ക് ഫൗണ്ടേഷൻ ലെവൽ എടുക്കാം. ബിരുദാനന്തര വിദ്യാർഥകളാണെങ്കിൽ നേരിട്ട് ഇന്റർമീഡിയറ്റ് ലെവലിൽ ചേരാം. വളരെ പ്രയാസകരമായ ഈ പരീക്ഷയിൽ വിജയശതമാനം വളരെ കുറവാണ്.ഗേറ്റ്ഐ ഐ ടികൾ, എൻ ഐ ടികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മാസ്റ്റേഴ്സ് പ്രോ ഗ്രാമുകളിലേക്കും (എം ടെക്/എം ഇ/എംഎസ്), പിഎച്ച് ഡി കോഴ്സുകളിലേക്കും പ്രവേശനം നേടുന്നതിനായി നടത്തുന്ന പരീക്ഷയാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്). എൻജിനീയറിംഗ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്സ്, അല്ലെങ്കിൽ ആർട്‌സ് എന്നിവയിൽ ബിരുദം നേടിയവർക്ക് പരീക്ഷയെഴുതാം. സാധാരണയായി 15-20 ശതമാനമാണ് വിജയനിരക്ക്.ക്യാറ്റ്പ്രശസ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും (ഐ ഐ എമ്മുകൾ) മറ്റ് മികച്ച ബിസിനസ്സ് സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്). പ്രായപരിധിയില്ലാതെ, അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബാച്ചിലേഴ്‌സ് ബിരുദം നേടിയവർക്ക് പരീക്ഷയെഴുതാം. ഓരോ വർഷവും 3.3 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതാറുള്ളത്. എന്നാൽ ഒന്ന്- രണ്ട് ആണ് വിജയ ശതമാനം.ക്ലാറ്റ്നാഷനൽ ലോ യൂനിവേഴ്‌സിറ്റികളിലും (എൻ എൽ യു) ഇന്ത്യയിലെ മറ്റ് നിരവധി സ്വകാര്യ ലോ കോളജുകളിലും ബിരുദ (അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എൽ എൽ ബി), ബിരുദാനന്തര (എൽ എൽ എം) നിയമ പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്. ബിരുദ പ്രോഗ്രാമുകൾക്ക്, ഉയർന്ന പ്രായപരിധിയില്ലാതെ, കുറഞ്ഞത് 45 ശതമാനം മാർക്കോടെ 10+2 പൂർത്തിയാക്കിയിരിക്കണം. ഏകദേശം ഒന്ന് – രണ്ട് ശതമാനമാണ് വിജയ നിരക്ക്.യു ജി സി നെറ്റ്ഇന്ത്യൻ സർവകലാശാലകളിലും കോളജുകളിലും അസ്സിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കും/അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പുകളിലേക്കും (ജെ ആർ എഫ്) യോഗ്യത പരിശോധിക്കുന്ന ദേശീയതല പരീക്ഷയാണ് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (യു ജി സി നെറ്റ്). അപേക്ഷകർക്ക് കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. മൊത്തത്തിലുള്ള വിജയം ഏകദേശം ആറ്- എട്ട് ശതമാനമാണ്.എൻ ഡി എ പരീക്ഷഇന്ത്യൻ സായുധ സേനകളുടെ ആർമി, നേവി, എയർഫോഴ്‌സ് വിഭാഗങ്ങളിൽ കമ്മീഷൻഡ് ഓഫീസർമാരാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയാണ് നാഷനൽ ഡിഫൻസ് അക്കാദമി (എൻ ഡി എ). 0.5 മുതൽ ഒരു ശതമാനം വരെയാണ് വിജയം.എൻ ഐ ഡി. ഡി എ ടിവിവിധ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനു (എൻ ഐ ഡി)കളിൽ ബിരുദ (ബി ഡെസ്), ബിരുദാനന്തര (എം ഡെസ്) ഡിസൈൻ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഉയർന്ന മത്സരാധിഷ്ഠിത പ്രവേശന പരീക്ഷയാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. ബി ഡെസിന് യോഗ്യത നേടുന്നതിന്, ഉദ്യോഗാർഥികൾ ഏതെങ്കിലും സ്ട്രീമിൽ നിന്ന് 10+2 പൂർത്തിയാക്കിയിരിക്കണം. അതേസമയം, എം ഡിസൈനർമാർക്ക് സാധാരണയായി ഡിസൈൻ, എൻജിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബാച്ചിലേഴ്‌സ് ബിരുദം ആവശ്യമാണ്. പലപ്പോഴും പരീക്ഷയിലെ വിജയ നിരക്ക് ഒന്ന്- രണ്ട് ശതമാനത്തിൽ താഴെയാണ്.