തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

Wait 5 sec.

തെന്മലയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തെന്മല റിയ എസ്റ്റേറ്റിൽ നിന്നുമാണ് ഏകദേശം എട്ടടിയോളം നീളവും പത്ത് കിലോയിലധികം ഭാരവുമുള്ള പാമ്പിനെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് തെന്മല റാപ്പിഡ് റെസ്പോണ്ട് ടീം അംഗമായ രാധാകൃഷ്ണൻ സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു.Also read: “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻകഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം രാജവെമ്പാലകളാണ് ഉൾവനത്തിൽ നിന്നും തെന്മലയുടെ വിവിധ ജനവാസ മേഖലകളിൽ എത്തിയത്. ഇതിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ പാമ്പാണ് ഇന്ന് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.English Summary : A huge king cobra, 8 feet long and over 10 kg, was captured in Tenmala’s residential area. Workers spotted it while working at the estate, and Radhakrishnan from the Tenmala Rapid Response Team bravely caught the snake after receiving the alert.The post തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി appeared first on Kairali News | Kairali News Live.