ചപ്പുചവറുകളില്‍ നിന്നും തീപ്പിടിച്ചു; പൊങ്കാലയിടാന്‍ എത്തിയ സ്ത്രീയുടെ കാര്‍ കത്തി നശിച്ചു

Wait 5 sec.

തിരുവനന്തപുരം |  ചപ്പുചവറുകളില്‍ നിന്നു തീപിടിച്ച് കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ സ്വദേശിനി ഷൈലയുടെ ഉടമസ്ഥതയിലുള്ള കാറാണ് പൂര്‍ണമായും കത്തി നശിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൈക്കാട് റസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം.പട്ടത്ത് താമസിച്ചു വരുന്ന ഷൈലജ പൊങ്കാലയിടുന്നതിനുവേണ്ടിയാണ് തൈക്കാട് എത്തിയത്. ഈ ഭാഗത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പൊങ്കാലയിടാന്‍ പോയതായിരുന്നു. പൊങ്കാലയ്ക്കുശേഷം ചപ്പുചവറുകളിലേക്ക് പടര്‍ന്ന തീ കാറിലേക്കും വ്യാപിക്കുകയായിരുന്നു.കാറില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ടവര്‍ വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.