കഴിഞ്ഞ പത്ത് വർഷം കുന്നംകുളം മണ്ഡലത്തിൽ നടന്നിട്ടുള്ളത് സമഗ്രമായ വികസനമാണ്. എംഎൽഎ എ.സി മൊയ്തീന്റെ നേതൃത്വത്തിൽ പതിനായിരം കോടിയിലധികം തുക ചിലവാക്കിയാണ് സമസ്ത മേഖലകളിലും വികസനം നടപ്പിലാക്കിയിട്ടുളളത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ജന വിഭാഗങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ടുള്ള വിസകന മാതൃകയാണ് കുന്നംകുളത്ത് നടന്നിട്ടുള്ളത്.2016 ൽ ഇടതുപക്ഷം അധികാരത്തിൽ വന്നതുമുതലാണ് കുന്നംകുളം മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്. പൊതു ഗതാഗത രംഗത്ത് 740 കോടിരൂപയുടെ വികസനം നടന്നു. മണ്ഡലത്തിലെ റോഡുകൾ എല്ലാം ബിഎം,ബിസി നിലവാരത്തിലേക്ക് ഉയർത്തി. അതിൽ തന്നെ ഏറ്റവും എടുത്ത് പറയേണ്ടത് കേച്ചേരി അക്കിക്കാവ് റോഡാണ്. മാലിന്യം തള്ളി ദുർഗന്ധപൂരിതാമായ പ്രദേശം ഇന്ന് സ്വർഗ തുല്യമായി. 54 കോടിയിലധികമാണ് ഇവിടെ റോഡിന്റെ നിർമ്മാണത്തിന് ചിലവിട്ടത്. വിദ്യാഭ്യാസ രംഗത്തും സമഗ്രമായ മറ്റങ്ങളാണ് നടന്നത്. സർക്കാർ സ്‌ളൂകളിൽ പുതിയ കെട്ടിടങ്ങൾ പണിത് നവീകരിച്ചു.Also read: “ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം അനുവദിക്കില്ല മന്ത്രി”: വി ശിവൻകുട്ടികുന്നംകുളം ജനതയുടെ ദീർഘ കാല ആവശ്യമായ താക്ക് മന്ദിരം പണി പൂർത്തിയാതക്കി ജനങ്ങൾക്ക് സമർപ്പിച്ചു. താലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട 29 വില്ലേജുകൾ ഉൾപെടുത്തി മികച്ച സൗകര്യത്തോടെയാണ് താലുക്ക് മന്ദിരം പണികഴിപ്പിച്ചിട്ടുുള്ളത്. പൊതുജനാരോഗ്യ രംഗത്ത് 114 കോടിയിലധികമാണ് ചിലവാക്കിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ നവീകരിച്ചു. താലൂക്ക് അശുപത്രി കേന്ദ്രമാക്കി പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു. ഇങ്ങനെ കരുത്തുറ്റ വികസനമാണ് മണ്ഡലം കേന്ദ്രീകരിച്ച് നടന്നിട്ടുള്ളത്.The post വികസനച്ചിറകേറി കുന്നംകുളം; പത്ത് വർഷത്തിൽ മണ്ഡലത്തിൽ നടന്നത് സമഗ്ര വികസനങ്ങൾ appeared first on Kairali News | Kairali News Live.