തുര്‍ക്കിയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരുക്ക്; അക്രമി സ്വയം വെടിവെച്ച് മരിച്ചു

Wait 5 sec.

അങ്കാറ |  തുര്‍ക്കിയിലെ സ്‌കൂളില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ 16 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.സാന്‍ലിയുര്‍ഫ പ്രവിശ്യയിലെ സിവേറെകിലെ സ്‌കൂളിലായിരന്നു ആക്രമണമെന്നു ഗവര്‍ണര്‍ ഹസന്‍ സില്‍ദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.പത്തു വിദ്യാര്‍ഥികള്‍ക്കും നാല് അധ്യാപകര്‍ക്കും ഒരു കാന്റീന്‍ ജീവനക്കാരനും ഒരു പോലീസ് ഓഫീസര്‍ക്കും പരുക്കേറ്റു. ഇതില്‍ അഞ്ചു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ അക്രമിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍