ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സ് ബെംഗളൂരുവിൽ അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി തങ്ങളുടെ സേവന ശൃംഖല വിപുലീകരിച്ചു. ഇതോടെ ആസ്റ്റർ വോളന്റിയേഴ്സിന്റെ ആഗോള മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം 76-ഉം ഇന്ത്യയിലെ യൂണിറ്റുകളുടെ എണ്ണം 54-ഉം ആയി. കേപെക്സ് മുഖാന്തരം ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഴിയാണ് ആസ്റ്റർ വോളന്റിയേഴ്സ് ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കിയത്. തണൽ- ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, സാമൂഹിക ബന്ധം ശക്തമാക്കുകയും ആരോഗ്യസേവന രംഗത്ത് ദീർഘകാല അടിസ്ഥാനത്തിൽ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യും. പുതിയ മെഡിക്കൽ യൂണിറ്റുകൾ റാഞ്ചി, കാൺപൂർ, ഭോപ്പാൽ, ജയ്പൂർ, ഭുവനേശ്വർ എന്നിവിടങ്ങളിലെ ചേരിപ്രദേശങ്ങൾ, തെരുവോരങ്ങളിൽ താമസിക്കുന്നവർ, വയോധികർ, ഭവനരഹിതർ എന്നിവരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് വിന്യസിച്ചിരിക്കുന്നത്.ആസ്റ്റർ വോളന്റിയേഴ്സ് തണലുമായി ചേർന്ന് മുൻപ് തന്നെ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിൽ അഞ്ച് യൂണിറ്റുകൾ വിന്യസിച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് (തണൽ)ട്രസ്റ്റി അബ്ദുൽ നാസർ ,കർണാടക മലബാർ ഗ്രൂപ്പ് റീജിയണൽ ഹെഡ് ഫിൽസർ ബാബു എന്നിവർ ചേർന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് ഗുണനിലവാരമുള്ള ചികിത്സ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ പരിശ്രമത്തിന്റെ പ്രതിഫലമാണ് ഈ പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വൈദ്യസഹായം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ രോഗപ്രതിരോധ പരിശോധനകൾ, പ്രാരംഭഘട്ടത്തിലുള്ള രോഗനിർണ്ണയം, കൃത്യസമയത്തുള്ള ഇടപെടൽ എന്നിവ സാധാരണക്കാർക്ക് ഉറപ്പാക്കി ആരോഗ്യസേവനം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതി സഹായിക്കും.ALSO READ: ‘മണ്ഡല പുനർനിർണ്ണയനീക്കങ്ങൾ ജനാധിപത്യത്തെ തകർക്കാൻ’; കേന്ദ്രത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പിആസ്റ്റർ വോളന്റിയേഴ്സ്, തണൽ എന്നിവരുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സൗജന്യ കൺസൾട്ടേഷനുകൾ, ജീവിതശൈലീ രോഗങ്ങൾക്കായുള്ള പരിശോധനകൾ, മാതൃ-ശിശു ആരോഗ്യ പരിപാലനം, ആരോഗ്യ ബോധവൽക്കരണം എന്നിവയാണ് പ്രധാന സേവനങ്ങൾ. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഈ യൂണിറ്റുകൾ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫർ ചെയ്യാനും സഹായിക്കും.The post ആസ്റ്റർ വോളന്റിയേഴ്സ് ഇന്ത്യയിൽ സേവനം വിപുലീകരിക്കുന്നു: അഞ്ച് പുതിയ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടി പുറത്തിറക്കി appeared first on Kairali News | Kairali News Live.