കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ.ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിൽ നടക്കും. പരേതനായ കല്ലാനിവയലിൽ കെ എസ് ജോസഫിന്റെ ഭാര്യയാണ് പരേത. കടനാട് തച്ചാംപുറം കുടുംബാംഗമാണ്.ടോമി കല്ലാനി, വത്സ തോമസ്, ബെന്നി ജോസഫ് പിഴക്, ഷേ‍ർലി ജോസഫ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക് എന്നിവരാണ് മക്കൾ. ജെയ്നി, ജോസ് തോമസ്, ഷൈനി ബെന്നി, ജെയിംസ് ചാക്കോ, ലിസ ഷാജു എന്നിവർ മരുമക്കൾ. മൃതദേഹം ഇന്നലെ പാലാ പിഴക് മാനത്തൂർ കല്ലാനിവയലിലെ ഭവനത്തിൽ എത്തിച്ചു. സംസ്കാരം ഇന്ന് 4ന്.ALSO READ; വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽThe post കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് അന്തരിച്ചു appeared first on Kairali News | Kairali News Live.