വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ

Wait 5 sec.

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു , അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്. വിഴിഞ്ഞം പോലീസ് അച്ചു അനന്തു എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞത്ത് ഒരു ബാറിലിരുന്ന് സുമനും സഹോദരങ്ങളും മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു യുവാവുമായി സഹോദരങ്ങൾ തർക്കത്തിലേർപ്പെട്ടു. ALSO READ; തുറവൂർ ആശുപത്രിയിലെ തീപിടിത്തം: രക്ഷാപ്രവ‍ർത്തനത്തിന് പോയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം; വാഹന ഉടമയ്ക്കെതിരെ കേസ്ഇത് പരിഹരിക്കാനായി ഇടപെട്ടതാണ് സുമൻ. തുടർന്ന് പ്രതികൾ ബാറിലിട്ട് യുവാവിനെ മർദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയോടിയ സുമനെ റോഡിലിട്ടും പ്രതികൾ മർദിച്ചു. The post വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.