നോയിഡയിലെ തൊഴിലാളി സമരം, യുപി സർക്കാരിന്റെയും പോലീസിന്റെയും നീക്കങ്ങൾക്കെതിരെ സിഐടിയു പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ട്രേഡ് യൂണിയനുകളെ ഒഴിവാക്കി നടത്തുന്ന ചർച്ചകൾ പ്രഹസനമാണെന്ന് വിമർശനമുയരുന്നുണ്ട്.നോയിഡയിലെ തൊഴിലാളി സമരത്തെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു രംഗത്തു വന്നിരുന്നു. തൊഴിലാളി പ്രതിഷേധത്തെ ക്രമസമാധാന പ്രശ്നമായി വരുത്തി തീർക്കാൻ ശ്രമിക്കുന്ന പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് എളമരം കരീം വിമർശിച്ചു. ALSO READ; തൊഴിലാളി സമരത്തെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ സി ഐ ടി യു പ്രതിഷേധംനോയിഡയിലെ തൊഴിലാളി സമരത്തിൽ ശക്തമായി ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു പ്രതിനിധി സംഘം ഗൗതം ബുദ്ധ നഗർ എ.സി.പി അജിത് കുമാർ സിംഗുമായി ചർച്ച നടത്തി. തൊഴിലാളികളെയല്ല കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ വീടുതടങ്കലിൽ ആക്കപ്പെട്ടവരുടെയോ വ്യക്തമായി കണക്ക് പുറത്തുവിടാൻ ACP തയ്യാറായില്ല.The post നോയിഡയിലെ തൊഴിലാളി സമരം; സിഐടിയുവിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് appeared first on Kairali News | Kairali News Live.