History is but a conventional fable. Accepted history is not absolute truth, but a subjective narrative, shaped by bias and propaganda, which society has agreed to accept. History is often written by winners or elites, blending facts with fiction to create a useful, widely accepted story.ചരിത്രമെപ്പോഴും അതെഴുതിയവരെയാണ് പ്രതിനിധീകരിക്കുന്നത്. എഴുതുന്നവരുടെ കാഴ്ചപ്പാടുകളെ,പക്ഷപാതങ്ങളെ, മുൻവിധികളെ, വ്യക്തിത്വത്തെയെല്ലാം പ്രതിനിധാനം ചെയ്യുന്നതിലൂടെ പൊതുവിൽ അവർ ജീവിക്കുന്ന സമൂഹത്തിന്റെ നേർ പരിച്ഛേദമായിരിക്കും അവരെഴുതുന്ന ചരിത്രവും. അത് വിജയികളുടേതായിരിക്കും മലയാളസിനിമയിലെ സ്ത്രീകളെ കുറിച്ച് അവിടവിടെയായി ലേഖനങ്ങളും ചില അഭിനേത്രികളെ കുറിച്ച് പുസ്തകങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത് സമഗ്രമായൊരു പഠനശ്രമമാണ്പരാജിതർക്കും സാധാരണക്കാർക്കും അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾക്കും സ്ത്രീകൾക്കും സ്ഥാനമില്ലാത്ത ചരിത്രം.അധികാരസ്ഥാനങ്ങളിൽ വിരാജിക്കുന്നവർക്ക് വേണ്ടി, അവരുടെ വീക്ഷണകോണിലൂടെ വിവരിക്കപ്പെടുന്ന കാര്യങ്ങളാണ് ചരിത്രവസ്തുതകളെന്ന പേരിൽ പുറകെ വരുന്ന തലമുറകൾക്ക് മുന്നിലേക്കെത്തുന്നത്.പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും അതിന്റെ എല്ലാ തീവ്രതയോടെയും കൂടെ സമൂഹത്തിൽ പിടിമുറുക്കിയിരുന്നൊരു കാലഘട്ടത്തിൽ ജന്മം കൊണ്ട് വളർച്ച പ്രാപിച്ച മലയാളസിനിമയുടെ ചരിത്രവും വേറിട്ട് നിൽക്കുന്നതല്ല. സത്യനും പ്രേംനസീറും ജയനുമൊക്കെ അവരുടെ കാലഘട്ടത്തിൽപെടാത്തവർക്ക് പോലും സുപരിചിതമായ പേരുകളാണ്. എന്നാലവരുടെ കാലത്ത് നിറഞ്ഞു നിന്നിരുന്ന എത്ര അഭിനേത്രികളെയറിയാമെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരമുണ്ടാവാൻ സാധ്യതയില്ല. മലയാളസിനിമയുടെ ചരിത്രമെഴുതപ്പെട്ടതും പുരുഷന്മാർക്ക് വേണ്ടി തന്നെയാണ്. വേറിട്ട ചിന്തകൾക്കും നിരീക്ഷണങ്ങൾക്കും പ്രസക്തിയുണ്ടെന്ന് അടിവരയിട്ടുറപ്പിച്ചു കൊണ്ട് മലയാളസിനിമയുടെ ആദ്യകാലത്തു നിറഞ്ഞുനിന്നിരുന്ന പ്രശസ്തരും അപ്രശസ്തരുമായ അഭിനേത്രികളുടെ തിരശ്ശീലയിലും അതിനു പുറമെയുമുള്ള ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് പെൺതിരയിലൂടെ അനു പാപ്പച്ചൻ നിർവഹിക്കുന്നത്. അവഗണിക്കപ്പെട്ടവരും ഒതുക്കപ്പെട്ടവരും വിജയം വരിച്ചവരുമെല്ലാം ഈ യാത്രയുടെ ഭാഗമാണ്. പി.കെ റോസിയിൽ തുടങ്ങി സുകുമാരിയിലൂടെയും നിലമ്പൂർ ആയിഷയിലൂടെയും സഞ്ചരിച്ചു ബേബി സുമതിയും ബേബി ശാലിനിയുമടക്കമുള്ള ബാലതാരങ്ങളെയും സ്പർശിച്ചു ഷീലയും ജയഭാരതിയുമടങ്ങുന്ന താരമൂല്യത്തിന്റെ വഴിത്തിരിവുകളും പിന്നിട്ട് റോജാരമണിയിലെത്തി നിൽക്കുമ്പോൾ യാത്ര തുടരുമെന്ന് തന്നെയാണ് പെൺതിര നൽകുന്ന സൂചന.സ്റ്റാഫ് റൂം എന്നത് ഒരു സവര്‍ണ്ണ ജാതിക്കോളനിയാണ്, അവര്‍ണ്ണ കുട്ടികളെ അവര്‍ ആക്രമിക്കുകയാണ്മലയാളസിനിമയിലെ സ്ത്രീകളെ കുറിച്ച് അവിടവിടെയായി ലേഖനങ്ങളും ചില അഭിനേത്രികളെ കുറിച്ച് പുസ്തകങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത് സമഗ്രമായൊരു പഠനശ്രമമാണ്. അഭിനേത്രികളുടെ സ്വകാര്യ ജീവിതത്തെയും തിരജീവിതത്തെയും ഒരു കഥ പോലെ പറഞ്ഞു വക്കുന്നൊരു സാധാരണ പുസ്തകമാകാതെ പെൺതിര നമ്മുടെ സമൂഹത്തിനു നേരെ പിടിക്കുന്നൊരു കണ്ണാടിയാകുന്നത് അത് പറയുന്ന രാഷ്ട്രീയത്തിന്റെ വ്യക്തത കൊണ്ട് കൂടിയാണ്. പെൺതിര സ്ത്രീകളുടെ രാഷ്ട്രീയം മാത്രമല്ല പറയുന്നത്, വർണരാഷ്ട്രീയവും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ ഭാഗവും വ്യക്തതയോടെ തന്നെ പറഞ്ഞുവക്കുന്നുണ്ട്. ഇതിനു സമാന്തരമായി അഭിനേതാക്കളുടെ അഭിനയരീതികളിലുണ്ടാവുന്ന മാറ്റങ്ങളുൾപ്പെടെ സിനിമയിൽ സാങ്കേതികമായും ക്രിയേറ്റിവ് ആയുമുണ്ടാകുന്ന വളർച്ചകളെയും അടയാളപ്പെടുത്തുന്നു. സ്ത്രീകളെപ്പോലെ തന്നെ പലരും കണക്കിലെടുക്കാതെ വിട്ടുകളയുന്ന ബാലതാരങ്ങളെ പറ്റിയും അർഹമായ പരിഗണന നൽകി വിശദീകരിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.നായകന്റെ പുറകിൽ ഒളിച്ചു നിൽക്കാനും കരയാനും മാത്രം വിധിക്കപ്പെട്ട കഥാപാത്രങ്ങളിൽ നിന്ന് മാറി നായകനെ തന്റെ നിഴലിലൊളിപ്പിച്ചു നിർത്താൻ മാത്രം കരുത്തുള്ള കഥാപാത്രങ്ങൾ നൽകിയവർ ഇവിടെയുണ്ടായിരുന്നു, നായകനടന്റെ ഈഗോയെ വെല്ലുവിളിച്ചു കൊണ്ട് ഇൻഡസ്ട്രിയിൽ നിലനിൽക്കാനുള്ള കരുത്തും താരമൂല്യവും കാട്ടിയവരുമുണ്ട് ആ കൂട്ടത്തിൽ.സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവവും പെരുമാറ്റവും വസ്ത്രധാരണവും വരെ പുരുഷകാണികളുടെ അഭിലാഷങ്ങൾക്കനുസരിച്ചു നിർമിക്കപ്പെട്ടിരുന്ന ഒരു കാലത്തെയാണ് പെൺതിര നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നത്.സ്വന്തമായി അഭിപ്രായങ്ങളുള്ള, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, ആൺ സൗഹൃദങ്ങളുള്ള, ഉറച്ച നിലപാടുകളുള്ള, എതിർപ്പുകൾ മറയില്ലാതെ പ്രകടിപ്പിക്കുന്ന, ഒറ്റക്ക് ജീവിതത്തോട് പടവെട്ടി മുന്നോട്ട് പോവുന്ന സ്ത്രീകളെ അഹങ്കാരികളെന്നും വഴി പിഴച്ചവളെന്നും വിശേഷിപ്പിച്ചു തന്നിലെ ആണഹന്തയെ തൃപ്തിപ്പെടുത്തുന്ന മനുഷ്യർക്ക് മേൽക്കോയ്മയുള്ള നമ്മുടെ സമൂഹത്തിനന്നുമിന്നും മാറ്റങ്ങളൊന്നുമില്ല. വിധേയത്വമുള്ള സ്ത്രീകൾക്ക് എല്ലാ പ്രിവിലേജുകളും കല്പിച്ചു നൽകുന്ന സമൂഹമാണിത്. എഴുത്തുകാരിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ "അനുശീലനങ്ങൾക്ക് ഇരപ്പെട്ട് അടിച്ചമർത്തലുകളും അവഗണനയും മൗലികാവകാശമായി ധരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികൾ.ക്യാമ്പസിലെ ജാതി തിരിച്ചറിയണമെങ്കില്‍ സ്റ്റാഫ് റൂമില്‍ കയറി നോക്കണംപുരുഷാധിപത്യ സമൂഹം നിഷ്കർഷിച്ച രീതിയിൽ സിനിമ എങ്ങനെയൊക്കെയാണ് സ്ത്രീകളുടെ ബിംബവത്കരണം നടത്തിയതെന്നത് പെൺതിരയിൽ കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഉത്തമയായ ഭാര്യ/കാമുകി, സ്വന്തം ഇഷ്ടാനിഷ്ടങ്ങളെയെല്ലാം പുരുഷന്റെ കാൽക്കീഴിൽ അടിയറ വച്ചയാളുടെ ഇഷ്ടങ്ങൾക്കും നിഷ്കർഷകൾക്കും കീഴ്പ്പെട്ടു ജീവിക്കേണ്ടവളാണെന്ന രീതിയിലുള്ള സ്ത്രീയുടെ തിരരൂപ നിർമിതിയുടെ സ്വാധീനത്തിൽ നിന്ന് ഇന്നും മോചിതരാവാത്തവരാണ് വലിയൊരു ഭാഗം സ്ത്രീ പുരുഷന്മാരും.ആവശ്യമുള്ള അത്രയും അളവിൽ പുരുഷൻ അനുവദിച്ചു നൽകേണ്ട ഒന്നാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന ധാരണയും ഇന്നും മാറിയിട്ടില്ല.700 ൽ അധികം സിനിമകൾ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന് അർഹിക്കുന്ന രീതിയിലുള്ള ഗവേഷണവും പരിശ്രമവും പെൺതിരയുടെ പിന്നിലുണ്ടെന്നത് വ്യക്തമാണ്.നായകനടന്മാരുടെ താരമൂല്യത്തിന്റെ ബലത്തിൽ മാത്രം ഒരു സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വിപണനമൂല്യം നിർണയിക്കപ്പെടുന്നത് കണ്ടിരിക്കുന്ന ഇക്കാലത്തെ പ്രേക്ഷകർക്ക്, പ്രമുഖ നായകനടന്മാർക്കൊപ്പമോ അവരെക്കാൾ മുകളിലോ ഉള്ളൊരു സ്ഥാനം വിപണിയിൽ സ്വന്തം കഴിവ് കൊണ്ട് മാത്രം ആർജിച്ചെടുത്ത അഭിനേത്രിമാർ ഉണ്ടായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു എന്നതൊരു അദ്‌ഭുതമായിരിക്കും. നായകന്റെ പുറകിൽ ഒളിച്ചു നിൽക്കാനും കരയാനും മാത്രം വിധിക്കപ്പെട്ട കഥാപാത്രങ്ങളിൽ നിന്ന് മാറി നായകനെ തന്റെ നിഴലിലൊളിപ്പിച്ചു നിർത്താൻ മാത്രം കരുത്തുള്ള കഥാപാത്രങ്ങൾ നൽകിയവർ ഇവിടെയുണ്ടായിരുന്നു, നായകനടന്റെ ഈഗോയെ വെല്ലുവിളിച്ചു കൊണ്ട് ഇൻഡസ്ട്രിയിൽ നിലനിൽക്കാനുള്ള കരുത്തും താരമൂല്യവും കാട്ടിയവരുമുണ്ട് ആ കൂട്ടത്തിൽ. അതുപോലെ തന്നെ തങ്ങളുടെ സാന്നിദ്ധ്യം പോലും എവിടെയും രേഖപ്പെടുത്തപ്പെടാതെ മണ്മറഞ്ഞു പോയ അഭിനേത്രികളുമുണ്ടായിരിക്കുമെന്നതുമൊരു യാഥാർഥ്യമാണ്.ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി കൊടുക്കാത്ത ഒരു സമൂഹം വികസിത സമൂഹമല്ലഅഭിനേത്രികളുടെ മാനറിസങ്ങളും വോയിസ് മോഡുലേഷനും തൊട്ട് ചെറിയ ചലനങ്ങൾ വരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ അനവധി ഉദാഹരണങ്ങൾ പെൺതിരയിൽ എടുത്തു പറയാനുണ്ട്. പുരുഷകാണികളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സ്ത്രീ ശരീരങ്ങളെ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളുടെ ചലനങ്ങളെയും പല ആംഗിളുകളിലുള്ള ഷോട്ടുകളെയും പറ്റിയുള്ള വിവരണങ്ങൾ എഴുതുന്നയാളിന്റെ സാങ്കേതിക ജ്ഞാനം കൂടെ വെളിവാക്കുന്നതാണ്. പുസ്തകത്തിൽ വിവരിക്കപ്പെടുന്ന അഭിനേത്രികളിൽ പലരും ബഹുഭാഷാനടികൾ കൂടെയായത് കൊണ്ട് മലയാളസിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലെ സിനിമകളിലൂടെയും കടന്നു പോകുന്നുണ്ട് പെൺതിര. 700 ൽ അധികം സിനിമകൾ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന് അർഹിക്കുന്ന രീതിയിലുള്ള ഗവേഷണവും പരിശ്രമവും പെൺതിരയുടെ പിന്നിലുണ്ടെന്നത് വ്യക്തമാണ്. എഴുതുമ്പോൾ തീർത്തും ഉപരിപ്ലവമായിപ്പോകാൻ സാധ്യതയുള്ളൊരു വിഷയത്തെ സ്വതസിദ്ധമായ ശൈലിയും കൈവശമുള്ള പദസമ്പത്തുമാണ് മറികടക്കുന്നത്.ഏകതിരാത്മകം, പെയ്‌ത്തുനക്ഷത്രങ്ങൾ എന്നിങ്ങനെ മലയാളഭാഷക്ക് നിലവിൽ അപരിചിതമായ കുറച്ചു പദങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.പെൺതിര സ്ത്രീകൾക്ക് വേണ്ടി മാത്രമെഴുതപ്പെട്ടതുമല്ല. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തിരുശേഷിപ്പുകളായ അപനിർമ്മിതികളെ തിരിച്ചറിയാനും തിരുത്താനും പൊളിച്ചെഴുതാനും പെൺതിരകൾ ഇവിടെ ഇനിയുമുണ്ടാവണം.മലയാള സിനിമ അതിന്റെ നൂറാം വാർഷികത്തോടടുക്കുമ്പോഴും ഈ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും വർധിച്ചു വരുന്നതോടൊപ്പം സിനിമാ സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി പോലും പൊരുതേണ്ട അവസ്ഥയിലാണ് സിനിമയിലെ സ്ത്രീ സാന്നിധ്യങ്ങൾ എന്നത് പുരോഗമനസമൂഹമെന്നു സ്വയം വിശേഷിപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം അപമാനകരമാണെന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.ഇന്ത്യൻ സിനിമയിലെ മാന്ത്രിക ശബ്ദം; ആശ ഭോസ്‌ലെയ്ക്ക് വിടമലയാളസിനിമയുടെ ചരിത്രനിർമാണം പുരുഷകേന്ദ്രീകൃത വ്യവസായത്തെ അതേ രീതിയിൽ അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു എന്നത് കൊണ്ട് തന്നെ പെൺതിര ഒരു ബദൽ ചരിത്രനിർമാണത്തിന്റെ ഭാഗമാവുകയാണ്. പ്രിവിലേജുകളുടെ പിൻബലമില്ലാതെ, വേദനകളിലും നിന്നും തിരിച്ചടികളിൽ നിന്നും ഊർജം കണ്ടെത്തി ഒറ്റക്ക് പൊരുതിക്കയറി വന്നവർക്ക് മാത്രം തിരിച്ചറിയാനും വിവരിക്കാനും കഴിയുന്ന പെൺജീവിതങ്ങളെ അതാവശ്യപ്പെടുന്ന വൈകാരിക അടുപ്പത്തോടെ നോക്കിക്കാണാനും വായനക്കാരിലേക്ക് പകരാനും ഒരു സ്ത്രീയെന്ന നിലയിൽ അനായാസം സാധിച്ചിരിക്കുന്നു. മലയാളസിനിമയിലെ സ്ത്രീകളെ സ്ത്രീ പക്ഷത്തു നിന്നുകൊണ്ടൊരു സ്ത്രീ നോക്കിക്കാണുമ്പോൾ അതൊരു മാറ്റത്തിന്റെ തുടക്കമാണ്.A must read എന്നതൊരു അതിശയോക്തിയൊന്നുമല്ല. പെൺതിര സ്ത്രീകൾക്ക് വേണ്ടി മാത്രമെഴുതപ്പെട്ടതുമല്ല. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ തിരുശേഷിപ്പുകളായ അപനിർമ്മിതികളെ തിരിച്ചറിയാനും തിരുത്താനും പൊളിച്ചെഴുതാനും പെൺതിരകൾ ഇവിടെ ഇനിയുമുണ്ടാവണം.