കായംകുളത്തെ ലൈംഗികാതിക്രമ കേസ്: പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്തും

Wait 5 sec.

കൊല്ലം | കായംകുളത്ത് അപകടത്തില്‍ പരുക്കേറ്റ ഐ ടി ജീവനക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഇരയുടെ വൈദ്യപരിശോധന പോലീസ് ഇന്ന് വീണ്ടും നടത്തും. കൃത്യമായ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്ന ഇരയുടെ ആരോപണത്തെ തുടര്‍ന്നാണ് നീക്കം.യുവതിയുടെ വിശദമായ മൊഴി ഇന്നലെ കായംകുളം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി രേഖപ്പെടുത്തിയിരുന്നു. പ്രതി സിനില്‍ സബാദ് ഭീഷണിപ്പെടുത്തിയെന്നും കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കൊപ്പം ഉള്ളവര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്നും യുവതി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തില്‍പ്പെട്ട യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്. സിനില്‍ സബാദിനെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കായംകുളം യൂനിറ്റ് പ്രസിഡന്റായിരുന്നു സിനില്‍ സബാദ്. സംഭവത്തെ തുടര്‍ന്ന് ഇയാളെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.