ഉത്തർപ്രദേശിലെ നോയിഡയിൽ വേതന വർധന ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം കടുപ്പിക്കുന്നു. തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മിനിമം വേതനത്തിൽ 21 ശതമാനം ഇടക്കാല വർധനവ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും, ഇത് അംഗീകരിക്കാതെ തൊഴിലാളികൾ സമരം തുടരുകയാണ്. സമരം അടിച്ചമർത്താനുള്ള ശ്രമത്തിലാണ് ബിജെപി സർക്കാർ.സർക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ശക്തമായ ഭാഷയിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഹരിയാനയിലും നോയിഡയിലും സമരം ചെയ്യുന്ന തൊഴിലാളികളെ തീവ്രവാദികളായി ചിത്രീകരിച്ച് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലേബർ കോഡുകൾ വന്നതോടെ മിനിമം വേതനം എന്ന വ്യവസ്ഥ തന്നെ കേന്ദ്ര സർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ALSO READ: സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും23,000 രൂപ മിനിമം വേതനം എന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പതിനായിരക്കണക്കിന് തൊഴിലാളികൾ ഭാഗമായ ഈ പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സിഐടിയു ദേശീയ പ്രസിഡന്റ് സുദീപ് ദത്ത, ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറി എ. ആർ. സിന്ധു എന്നിവരടങ്ങുന്ന സിഐടിയു പ്രതിനിധി സംഘം സമരം നടക്കുന്ന ഇടങ്ങൾ ഇന്ന് സന്ദർശിക്കും.The post നോയിഡയിൽ സമരം കടുപ്പിച്ച് തൊഴിലാളികൾ; സിഐടിയു പ്രതിനിധി സംഘം സമരക്കാരെ ഇന്ന് സന്ദർശിക്കും appeared first on Kairali News | Kairali News Live.