സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും

Wait 5 sec.

ബിഹാറിൽ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഗവർണർക്ക് രാജിക്കത്ത് നൽകിയതിന് പിന്നാലെയാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ബിജെപിക്ക് ആദ്യമായാണ് ബിഹാറിൽ മുഖ്യമന്ത്രിയുണ്ടാകുന്നത്.ആർജെ‍ഡിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സാമ്രാട്ട് ചൗധരി 2017ൽ ആണ് ബിജെപിയിലേക്ക് കൂടുമാറിയത്. പ്രാദേശിക പാർട്ടികളെ ഹൈജാക്ക് ചെയ്ത് അധികാരം പിടിച്ചെടുക്കുന്ന ബിജെപി തന്ത്രമാണ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുന്നതിലൂടെ വിജയിക്കുന്നത്. 20 വർഷത്തോളം കിങ് മേക്കറായി മുഖ്യമന്ത്രി പദത്തിലിരുന്ന നിതീഷ് കുമാർ ഒടുവിൽ ബിജെപിയുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങിയാണ് ബിഹാർ രാഷ്ട്രീയം വിടുന്നത്.ALSO READ: ബിഹാറിൽ ബിജെപിക്ക് വഴിതുറന്ന് ജെഡി(യു); രാജിവച്ച നിതീഷ് കുമാറിനു പകരം ബിജെപിയുടെ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആകുംബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന ആളാണ് നിതീഷ് കുമാർ. 2005ലാണ് ആദ്യമായി മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേറ്റത്. ഇക്കഴിഞ്ഞ മാർച്ച് 16ന് ആണ് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നിതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. ഭരണഘടനയനുസരിച്ച് 14 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കണം എന്നതിനാൽ ‌മാർച്ച് 30ന് എംഎൽസി സ്ഥാനം നിതീഷ് രാജിവച്ചു.The post സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും appeared first on Kairali News | Kairali News Live.