ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനകളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നവരുടെ വാദം ആയിരിക്കും ഇന്നും വിശാല ഭരണഘടന ബെഞ്ചിൽ നടക്കുക. പുനഃപരിശോധനാ ഹർജികളെ പിന്തുണച്ച് ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ഇന്ന് വാദം ഉന്നയിക്കും.ALSO READ: നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ പുറത്താക്കുംദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ഹാജരാക്കും. കഴിഞ്ഞ തവണ വാദം കേൾക്കുന്നതിനിടയിൽ സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു കോടതിയുടെ നീരിക്ഷണം.The post ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും appeared first on Kairali News | Kairali News Live.