കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത 766ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്.മുഹമ്മദ് അസീർ ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയെയും കുട്ടികളെയും കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. ഗുണ്ടൽ പേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി മുഹമ്മദ് അസീറിൻ്റെ കാറിൽ ചെന്നിടിക്കുകയായിരുന്നു.ALSO READ: കൈനീട്ടം നൽകാൻ ഇത്തവണ പുത്തൻ കറൻസി നോട്ടുകളില്ല; ബാങ്കുകളിലെത്തിയവർക്ക് നിരാശഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നോഹയും സംഭവസ്ഥത്തു വെച്ച് തന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഹിയാനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.ALSO READ: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും നടപ്പാക്കാൻ മോദി സർക്കാർ; പാർലമെൻ്റിൽ പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷംThe post കർണാടകയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികള്ക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.