സംസ്ഥാനത്ത് വെെദ്യുതി ഉപയോഗം റെക്കോഡിലേക്ക്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് ആയി ഉയര്‍ന്നു.ചരിത്രത്തിലാദ്യമായാണ് വൈദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്.