നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന്റെ ക്ലിനിക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ താഴിട്ടു പൂട്ടി; കൊടി, അംബേദ്കര്‍ ചിത്രം സ്ഥാപിച്ചു

Wait 5 sec.

കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ പ്രതിഷേധം ശക്തം. കേസിലെ പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ റാമിന്റെ ക്ലിനിക്ക് താഴിട്ട് പൂട്ടുകയും ഡി വൈ എഫ് ഐയുടെ കൊടിയും ഡോ. ബി ആര്‍ അംബേദ്കറുടെ ചിത്രവും സ്ഥാപിക്കുകയും ചെയ്തു.നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.