തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയയുടെ ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. പുതിയ മീം കിട്ടിയ ആവേശത്തിലാണ് പലരും ഇപ്പോൾ ആ വീഡിയോ റീ പോസ്റ്റ് ചെയ്യുന്നത്.കന്യാകുമാരയിൽ നിന്നുള്ള വിജയുടെ സൈക്കിൾ റാലിയിലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൈക്കിൾ ചവിട്ടി വരുന്ന വിജയുടെ മുകളിലേക്ക് ഒരു ആരാധകൻ പൂക്കൾ എറിയുന്നതും അപ്പോൾ വിജയ് വേഗത്തിൽ സൈക്കിൾ ഉപേക്ഷിച്ച് വാഹനത്തിലേക്ക് തിരികെ ഓടിക്കയറുന്നതുമാണ് വീഡിയോയിലുള്ളത്.Also Read: ഇൻസ്റ്റഗ്രാമും തൂക്കി ‘ചേട്ടൻ’; ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ള മലയാളിയായി സഞ്ജു സാംസൺപീതാംബരൻ സാറെ ബോംബ് ബോംബ്, അമ്മച്ചി പാമ്പ് പാമ്പ് എന്നിങ്ങനെയുള്ള മീം ഓഡിയോയിക്കൊപ്പം വീഡിയോ ഇപ്പോൾ വൈറലാണ്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മീം മെറ്റീരിയൽ ആയി മാറിയിരിക്കുകയാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള വിജയിയുടെ ഈ ഓട്ടം.A video taken down by @TVKVijayHQ is now going viral everywhere.During his cycle campaign, Vijay suddenly threw his cycle and ran back as if it was a bomb when a fan tried to shower flowers on him. pic.twitter.com/imuDSz245j— Telangana Maata (@TelanganaMaata) April 13, 2026 അതേസമയം താരത്തിന്റെ പ്രതികരണം തമാശയായിരുന്നു എന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. താരം അവസാനമായി അഭിനയിച്ച ചിത്രം ജനനായകന് സെൻസർ ബോർഡ് റിലീസ് നിഷേധിച്ചിരുന്നു. അടുത്തിടെ ചിത്രത്തിന്റെ സെൻസർ കോപ്പി ലീക്കായതും ചർച്ചയായിരുന്നു.The post ‘അയ്യോ ബോംബ് ബോംബ്’: മീം ടെംപ്ലേറ്റായി വിജയിയുടെ സൈക്കിൾ റാലി; പ്രതിരോധിച്ച് ആരാധകർ appeared first on Kairali News | Kairali News Live.