കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണല്ലോ പഫ്സ്. കഴിക്കാൻ കൊതിവരുമ്പോൾ മിക്കവാറും എല്ലാവരും ബേക്കറിയിലേക്ക് ഓടുകയായിരിക്കും പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട, ബേക്കറിയിലെ അതേ രുചിയിൽ നല്ല ക്രിസ്പി മുട്ട പഫ്സ് വീട്ടിലുണ്ടാക്കാം.മൈദ ഉപയോഗിക്കാതെ നല്ല ഹെൽത്തി പഫ്സ് തന്നെയുണ്ടാക്കാം. മൈദയ്ക്ക് പകരം ഗോതമ്പ് പൊടികൊണ്ടാണ് ഈ സ്നാക്ക്സ് ഉണ്ടാക്കുന്നത്. ഓവൻ ഇല്ലാതെ എങ്ങനെ ഈ സ്നാക്ക് വീട്ടിലുണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾമുട്ടഗോതമ്പ് പൊടി- 2 കപ്പ്വെണ്ണ- 150 ഗ്രാംസവാള- 1തക്കാളി- 1മുളകു പൊടി- 1 ടീസ്പൂൺഗരം മസാല- 1/4 സ്പൂൺഉപ്പ്- 1 ടീസ്പൂൺതയ്യാറാക്കുന്ന വിധംആദ്യം പഫ്സിലേക്ക് ആവശ്യമായ മുട്ട പുഴുങ്ങിവയ്ക്കാം. ശേഷം ഒരു കപ്പിൽ ഗോതമ്പ് പൊടിയെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കണം. ഇനി ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുത്ത്, പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടാം. അതിനു മുകളിൽ കുറച്ച് ഗോതമ്പ് പൊടി കൂടി വിതറണം. ശേഷം ഒരിക്കൽ കൂടി മടക്കാം. ഈ മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കണം.ഒരു മണിക്കൂർ കഴിഞ്ഞ് ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിന് ശേഷം വീണ്ടും പരത്തി മടക്കിയെടുക്കണം. പിന്നീട് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെക്കണം. മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ആവർത്തിക്കാം. നല്ല ലെയറുകൾ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അവസാനമായി ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.ALSO READ: ഓട്സ് ഇഷ്ടമല്ലാത്തവരും ക‍ഴിച്ചുപോകും ഈ ഓട്സ് ഓംലറ്റ്, ട്രൈ ചെയ്യാതെ പോകല്ലേശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിക്കാം. അതിലേക്ക് ഒരു സവാള കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞതു ചേർക്കണം. സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം. അതിലേക്ക് മുളകുപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.മസാലയും റെഡിയായാൽ അവസാന ഘട്ടത്തിലേക്ക് കടക്കാം. പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ മസാലയിൽ നിന്ന് അൽപ്പം വെച്ച് മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും വച്ച് മടക്കാം. അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കുക. ചൂടായാൽ പഫ്സ് വറുത്തെടുക്കാം.The post മൈദയും വേണ്ട, ഓവനും വേണ്ട! ബേക്കറി രുചിയിൽ മുട്ട പഫ്സ് വീട്ടിലുണ്ടാക്കാം appeared first on Kairali News | Kairali News Live.