ബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറം: റംഷാദ് അയിലക്കാട് പുതിയ പ്രസിഡന്റ്

Wait 5 sec.

മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറത്തിന്റെ (BMDF) പുതിയ പ്രസിഡന്റായി റംഷാദ് അയിലക്കാടിനെ തിരഞ്ഞെടുത്തു. ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ ഭാരവാഹിയെ തീരുമാനിച്ചത്.ബി.എം.ഡി.എഫ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അബൂബക്കർ വെളിയങ്കോടിന്റെ നിര്യാണത്തിൽ യോഗം പ്രത്യേക അനുശോചനം രേഖപ്പെടുത്തി. കൂടാതെ, കഴിഞ്ഞദിവസം വാൽപാറയിലുണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ടവർക്കും യോഗം അനുശോചനം അർപ്പിച്ചു.മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിംഗ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ട്രഷറർ അലി അഷ്റഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. സംഘടനയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.The post ബഹ്‌റൈൻ മലപ്പുറം ഡിസ്‌ട്രിക്ട് ഫോറം: റംഷാദ് അയിലക്കാട് പുതിയ പ്രസിഡന്റ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.