നിതിൻ രാജിന്റെ മരണം കേരളത്തെയാകെ ഞെട്ടിക്കുന്നത്, ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ മാത്രമായി അതിനെ കാണാൻ കഴിയില്ലെന്ന്എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. നിതിൻ രാജിൻ്റെ മരണത്തിൽ സഹതപിക്കാൻ കെഎസ്‌യുവിനു അവകാശമില്ലെന്നും പി എസ് സഞ്ജീവ് കൂട്ടിച്ചേർത്തു.സ്വാശ്രയ കോളേജുകളെ ശക്തമായി വിമർശിച്ചുക്കൊണ്ടാണ് പി എസ് സഞ്ജീവ് സംസാരിച്ചത്. എ കെ ആൻ്റണി സ്വാശ്രയം എന്ന ദുർഭൂതത്തെ കേരളത്തിൽ അഴിച്ചുവിട്ടതായും സ്വാശ്രയ ബിൽ പാസാക്കിയ ശേഷം ലീഗിൻ്റെ എംഎൽഎമാർക്ക് കോളേജുകൾ തുടങ്ങാനായെന്നും പി എസ് സഞ്ജീവ് പറഞ്ഞു.സ്വാശ്രയ കോളേജുകൾ വിദ്യാർഥികൾക്ക് എപ്പോഴും തടവറായാകുമെന്നും നമ്മുടെ നിലപാട് ഉയർത്തി പിടിച്ചാണ് നമ്മൾ മുന്നോട് പോകേണ്ടതെെന്നും, ആ നിലപാട് നിതിനോട് ഒപ്പം നിൽക്കുന്ന നിലപാട് ആണെന്നും പി എസ് സഞ്ജീവിന്റെ വാക്കുകൾ.ALSO READ; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ, ഇന്നലത്തെ ഉപയോഗം 117.15 ദശലക്ഷം യൂണിറ്റ്സ്വകാര്യ സ്ഥാപനങ്ങളെ വളർത്തി അരാജകത്വം ഉണ്ടാക്കുന്നു ഇതെല്ലാം ചെന്ന് എത്തുന്നത് എ കെ ആന്റണി സർക്കാരിൽ ആണ് സംഘടനാ പ്രവർത്തനം അനുവദിക്കാതെ ക്യാമ്പസുകളിൽ അരാജകത്വം വളർത്തുന്നു വലത് രാഷ്ട്രീയത്തിന്റെ ജീർണമായ ചെളികുണ്ടിലേക്ക് ഇനിയും നിതിൻ രാജ് മാരെ തള്ളി വിടരുത്, ഇത്തരം മാനേജ്മെന്റിനെ തിരുത്താൻ എസ്എഫ്ഐ ഉണ്ടെന്നും പി എസ് സഞ്ജീവ് പറഞ്ഞു.The post ‘നിതിൻ രാജിന്റെ മരണം വെറുമൊരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡറായി കാണാനാവില്ല, സ്വാശ്രയ കോളേജുകൾ വിദ്യാർത്ഥികൾക്ക് തടവറയാകുന്നു’; പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.