വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും രാഹുലിന് ഇ-മെയിൽ അയക്കുക; ഫേസ്ബുക്കിൽ ക്യാംപയിൻ സജീവം

Wait 5 sec.

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ക്യാംപയിൻ. സതീശനെ മുഖ്യമന്ത്രിയാക്കാൻ, രാഹുൽ ഗാന്ധിക്ക് ഇ മെയിൽ അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം. രാഹുൽ ഗാന്ധിക്ക് മെയിൽ അയച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ടും പേജിൽ പങ്കുവച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പോര് തുടരുന്നതിനിടെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഫേസ്ബുക്കിൽ ക്യാംപയിൻ.കോൺഗ്രസ് അനുഭാവമുള്ള പേജിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപയിൻ ആരംഭിച്ചിരിക്കുന്നത്. എങ്ങനെ ഇ-മെയിൽ അയക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മെയിലിൽ ചേർക്കണമെന്നുമടക്കം ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് ക്യാംപയിൻ. പി.സി. പുലാമന്തോൾ എന്ന പേജിലൂടെയാണ് ക്യാംപയിൻ.The post വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും രാഹുലിന് ഇ-മെയിൽ അയക്കുക; ഫേസ്ബുക്കിൽ ക്യാംപയിൻ സജീവം appeared first on ഇവാർത്ത | Evartha.