പാർക്കിലിരുന്നും ഇനി ജോലി ചെയ്യാം; ‘വർക്ക് ഫ്രം പാർക്ക്’ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി

Wait 5 sec.

ദുബായിൽ ഇനി പാർക്കിലിരുന്നും ജോലി ചെയ്യാം. ദുബായ് മുനിസിപ്പാലിറ്റി ആണ് വർക്ക് ഫ്രം പാർക്ക് എന്ന പേരിൽ ഈ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. അടുത്ത് മാസം മുതൽ ഇതിനായുള്ള സംവിധാനം ആരംഭിക്കുമെന്നാണ് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചത്. ഇന്റർനെറ്റ് കൺക്ഷൻ ഉണ്ടെങ്കിൽ എവിടെയിരുന്നും ജോലി ചെയ്യാം എന്നൊരു സാധ്യത നിലവിൽ വന്നതോടെ ആണ് പൊതുപാർക്കിൽ ദുബായ് മുനിസിപ്പാലിറ്റി ഇത്തരത്തിൽ ഒരു സൌകര്യം ഒരുക്കിയത്. വവിധ പാർക്കുകളിൽ സമാനാമായ സൌകര്യം ഒരുക്കുന്നതിന് വിവിധ കമ്പനികളുമായി ദുബായ് മുനിസിപ്പാലിറ്റി കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ വർഷം തന്നെ കൂടുതൽ പാർക്കുകൾ ഈ സംവിധാനം സജ്ജമാക്കും. ദുബായിലെ മെട്രോ സ്റ്റേഷനിൽ ഈ സംവിധാനം മുന്നേ തന്നെ നിലവിലുണ്ട്.അടച്ചിട്ട മുറികൾക്ക് പകരം പച്ചപ്പും ശുദ്ധവായുവും ഉള്ള സ്ഥലങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കും. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ശൈത്യകാലത്ത് ദുബായിലെ കാലാവസ്ഥ വളരെ മനോഹരമാണ്. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് അധികൃതർ.ALSO READ; സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന കുഞ്ഞൻ ഇവിയുമായി വിൻഫാസ്റ്റ്ആദ്യഘട്ടത്തിൽ ദുബായിലെ പ്രധാനപ്പെട്ട വലിയ പാർക്കുകളിലായിരിക്കും ഈ സംവിധാനം വരുന്നത്. അടുത്ത മാസം മുതൽ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ലാപ്ടോപ്പും എടുത്ത് പാർക്കിലെ പുൽത്തകിടിയിലിരുന്ന് ഔദ്യോഗിക കാര്യങ്ങൾ നോക്കിനടത്താം എന്നത് ദുബായിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ പുത്തൻ അനുഭവമായിരിക്കും.The post പാർക്കിലിരുന്നും ഇനി ജോലി ചെയ്യാം; ‘വർക്ക് ഫ്രം പാർക്ക്’ അവതരിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി appeared first on Kairali News | Kairali News Live.