ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം; അപേക്ഷ സ്വീകരിക്കൽ 26 വരെ 

Wait 5 sec.

കോഴിക്കോട്| ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്്ലാമിയ്യയുടെ കീഴിലുള്ള ഏകജാലക പ്രവേശനതിനായുള്ള അപേക്ഷ ഈ മാസം 26 വരെ സ്വീകരിക്കും. ആഴത്തിലുള്ള ഇസ് ലാമിക പഠനത്തോടൊപ്പം ഏഴ്, എട്ട്, പ്ലസ് വൺ ക്ലാസുകൾ മുതല്‍ പി എച്ച് ഡി വരെയുള്ള മൂന്ന് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഒരൊറ്റ അപേക്ഷയും പരീക്ഷയും വഴി പ്രവേശനം നേടാനാകുന്നത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും സമസ്ത മുശാവറ അംഗങ്ങളും പ്രാസ്ഥാനിക നേതാക്കളും ഉള്‍പ്പെടെയുള്ള 60 പേരടങ്ങുന്ന സെനറ്റിന്റെയും 20 അംഗ സിന്‍ഡിക്കേറ്റിന്റെയും മേല്‍നോട്ടത്തിലാണ് ജാമിഅയുടെ പ്രവര്‍ത്തനം. കൃത്യവും ചിട്ടയാര്‍ന്നതുമായ സിലബസ് അധിഷ്ഠിതമായുള്ള മത പഠനവും വൈവിധ്യമാര്‍ന്ന ഭൗതിക പഠന സാഹചര്യവുമാണ് ജാമിഅത്തുല്‍ ഹിന്ദ് ഒരുക്കുന്നത്. പഠന- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷകള്‍ക്കും മറ്റും കൃത്യമായ രീതികളും ജാമിഅ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലോകോത്തര പ്രതിഭകളായ പണ്ഡിതരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ജാമിഅതുല്‍ ഹിന്ദിന്റെ ദൗത്യം. www.jamiathulhind.com എന്ന വെബ്‌സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കാനാവുക. മെയ് 2 നു നടക്കുന്ന ജെ-സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കുകളും പരിഗണിക്കുമെന്ന് ഏകജാലകം പ്രവേശന പരീക്ഷ കൺട്രോളർ വാർത്താക്കുറിപ്പിൽ അറിയിച്ചു.