ആ കരങ്ങൾ അപകടങ്ങളുടെതോ?

Wait 5 sec.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു വിദേശ യുവാവുമായി ഉണ്ടായിരുന്ന ബന്ധത്തെ തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അടുത്തയിടെ വാര്‍ത്തയായി. ഓണ്‍ലൈന്‍ ബന്ധങ്ങളും കൗമാരക്കാരുടെ മാനസികാവസ്ഥയും ചര്‍ച്ചയായി.സഹപാഠികളുടെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തോടെ വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന അക്രമ സ്വഭാവവും ക്ഷമയും സഹകരണവും സാഹോദര്യവും കുറഞ്ഞുവരുന്ന അവസ്ഥയും വെളിപ്പെടുത്തി. ഇവിടെ കുറ്റവാളികളും ഇരയും ഒരേ പ്രായപരിധിയിലുള്ള വിദ്യാര്‍ഥികളായിരുന്നു. സോഷ്യല്‍ മീഡിയയിലെ പൊതുവായ അപമാനങ്ങള്‍, സൈബര്‍ ബുള്ളിയിംഗ്, ഡിജിറ്റല്‍ സമ്മര്‍ദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആത്മഹത്യകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങള്‍ എല്ലാം പരിശോധിക്കുമ്പോള്‍ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്ന സാമൂഹിക പ്രതിസന്ധിയായി മാറിയിരിക്കുന്നു എന്നു കാണാനാകും.സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് അറിവ് നേടുക എന്നതിനൊപ്പം അവരുടെ സമഗ്ര വളര്‍ച്ചയും സാധ്യമാകേണ്ടതുണ്ട്. സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ നേട്ടങ്ങളിലും മുന്നിലുള്ള കേരളീയ സമൂഹത്തില്‍ അടുത്ത കാലത്തായി നിരാശാജനകമായ പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ട്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍, അക്രമങ്ങള്‍, ലഹരി ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങിയ പ്രവണതകളും കൂടിവരികയാണ്.ഒറ്റപ്പെട്ട സംഭവങ്ങളായി ഇതിനെ അവഗണിക്കാനാകില്ല. ശ്രദ്ധിക്കാതെ പോയ വലിയ പ്രശ്നത്തിന്റെ ലക്ഷണങ്ങളാണ് ഇതെന്നു കാണാനാകും. വിദ്യാഭ്യാസ സാമൂഹിക സംവിധാനം കുട്ടികളുടെ മാനസികാരോഗ്യത്തെ അവഗണിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. സോഷ്യൽ മീഡിയയിലെ പൊതുവായ അപമാനങ്ങൾ, സൈബർ ബുള്ളിയിംഗ്, ഡിജിറ്റൽ സമ്മർദങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആത്മഹത്യകളും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങൾ എല്ലാം ചേർന്ന് പറയുന്നത് ഒരേയൊരു കാര്യമാണ്. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഒരു അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന സാമൂഹിക പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.“സ്‌കൂൾ വിദ്യാഭ്യാസം കൊണ്ട് അറിവ് നേടുക എന്ന് മാത്രമാണോ ഉദ്ദേശിക്കുന്നത്? അല്ലെങ്കിൽ അവരുടെ സമഗ്ര വളർച്ചയും അതിലൂടെ ഉദ്ദേശിക്കുന്നുണ്ടോ? ഈ ചോദ്യം വളരെ പ്രസക്തമാണ്. സമൂഹത്തിന്റെ പുരോഗതിയിലും വിദ്യാഭ്യാസരംഗത്തിലെ നേട്ടങ്ങളിലും മുന്നിലാണ് എന്ന് നമ്മൾ അഭിമാനിക്കുന്നിടത്ത്, അടുത്ത കാലത്തായി വിദ്യാർഥികളുമായി ബന്ധപ്പെട്ട ആത്മഹത്യകൾ, അക്രമങ്ങൾ, ലഹരി ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന മാനസിക സമ്മർദങ്ങൾ എന്നിവ ഉയർന്നുവരുന്നത് ആശങ്കാജനകമാണ്.ഇവയെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാൻ കഴിയില്ല. മറിച്ച്, ഇവ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു വലിയ പ്രശ്‌നത്തിന്റെ ലക്ഷണങ്ങളാണ്. അടുത്തിടെ റിപ്പോർട്ട് ചെയ്ത ചില സംഭവങ്ങൾ സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കുന്നവയാണ്.കൗമാരപ്രായത്തിന്റെ മാനസിക പ്രത്യേകതകൾമാനസിക ശാസ്ത്രപരമായി കൗമാര പ്രായം (adolescence) മനുഷ്യജീവിതത്തിലെ ഏറ്റവും സങ്കീർണവും നിർണായകവുമായ ഘട്ടങ്ങളിലൊന്നാണ്. സാധാരണയായി 13 മുതൽ 19 വയസ്സ് വരെയുള്ള കാലയളവാണ് കൗമാരപ്രായമായി കണക്കാക്കുന്നത്. ഈ ഘട്ടം ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക മാറ്റങ്ങൾ അതിവേഗത്തിൽ നടക്കുന്ന ഒരു “transitional phase’ ആണ്. ഈ കാലഘട്ടം പല മനഃശാസ്ത്രജ്ഞരും “high risk developmental stage’ എന്ന് വിശേഷിപ്പിക്കാൻ കാരണം, ഈ ഘട്ടത്തിൽ വികാരങ്ങളും തീരുമാനങ്ങളും പെരുമാറ്റങ്ങളും സ്ഥിരതയില്ലാത്തതും മറ്റുള്ളവർക്ക് വളരെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്നതുമാണ്.കൗമാരക്കാരിലെ കാര്യങ്ങൾ വികാരപരമായ മാറ്റങ്ങൾകൗമാരപ്രായത്തിൽ ഹോർമോണുകളുടെ വ്യതിയാനം മൂലം വികാരങ്ങൾ അതിവേഗം മാറുന്ന അവസ്ഥയാണുള്ളത്. ചെറിയ പ്രശ്നങ്ങൾക്ക് പോലും വളരെ ഇമോഷണലായി അവർ പ്രതികരിച്ചേക്കാം. അതിയായ സന്തോഷം, അപ്രതീക്ഷിത ദുഃഖം, ദേഷ്യം, നിരാശ തുടങ്ങിയ ശക്തമായ പ്രതികരണങ്ങൾ കാണിക്കും. ഇത്തരം പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം പൂർണമായി വികസിച്ചിട്ടില്ലാത്ത തലച്ചോറിലെ തീരുമാനമെടുക്കാൻ സഹായിക്കുന്ന prefrontal cortex (decision-making centre) എന്ന ഏരിയ ആണ്. അതുകൊണ്ടുതന്നെ വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, ആലോചനയില്ലാത്ത തീരുമാനങ്ങൾ (impulsive behaviour), അപകടകരമായ പ്രതികരണങ്ങൾ എന്നിവ കൂടുതലായി കാണപ്പെടുന്നു.വ്യക്തിത്വം രൂപവത്കരിക്കാൻ കഴിയാത്ത അവസ്ഥമനഃശാസ്ത്രജ്ഞനായ എറിക് എറിക്്സൺ (Erik Erikson)അവതരിപ്പിച്ച “Psychosocial Development Theory’ പ്രകാരം, കൗമാരപ്രായത്തിലെ പ്രധാന ഘട്ടം “Identity vs Role Confusion’ എന്നതാണ്. ഈ ഘട്ടത്തിൽ, ഒരു വ്യക്തി “ഞാൻ ആരാണ്?’, “എന്റെ ലക്ഷ്യം എന്താണ്?’, “സമൂഹത്തിൽ എന്റെ സ്ഥാനം എന്താണ്?’ എന്നിങ്ങനെ സ്വയം തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇത് വിജയകരമായി നടക്കാത്ത പക്ഷം role കൺഫ്യൂഷൻ, low self- സ്റ്റീൻ, identity instability പോലെയുള്ള അവസ്ഥ ഉണ്ടാകാം. ഇതിന്റെ ഫലമായി, ചിലർ “peer group’ നെ അനുകരിച്ച് സ്വന്തം identity നിർമിക്കാൻ ശ്രമിക്കുന്നു, ചിലപ്പോൾ അത് തെറ്റായ വഴികളിലേക്കും നയിക്കും.കൂട്ടുകാരുടെ സ്വാധീനംകൗമാരപ്രായത്തിൽ, കുടുംബത്തേക്കാൾ കൂടുതൽ സ്വാധീനം ചെലുത്തുന്നത് “peer group’ ആണ്. കൂട്ടുകാർക്കിടയിൽ “acceptance’ നേടാനുള്ള ആഗ്രഹം, അവർ reject ചെയ്യുമോ എന്ന ഭയം, ഒരു ഗ്രൂപ്പിൽ നിലനിൽക്കുക എന്ന ആവശ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ കാരണം, വ്യക്തികൾ പലപ്പോഴും സ്വന്തം മൂല്യങ്ങളെക്കാൾ കൂട്ടുകാരുടെ അഭിപ്രായങ്ങളെ മുൻനിർത്തി തീരുമാനങ്ങളെടുക്കുന്നു. ഇങ്ങനെയുള്ള അവസ്ഥയിലാണ് കുട്ടികൾ ലഹരി ഉപയോഗങ്ങളിലേക്കും അക്രമ സ്വഭാവങ്ങളിലേക്കും “റിസ്‌കി ബിഹേവിയർ’ കാണിക്കുന്നതിലേക്കുമൊക്കെ തിരിയുന്നത്.അപകടകരമായ പെരുമാറ്റ പ്രവണത“Neuroscience’ പഠനങ്ങൾ കാണിക്കുന്നത് “dopamine’ എന്ന ഹോർമോണിന്റെ ആക്ടിവിറ്റി ലെവൽ വളരെ കൂടുതലാണ്. അതായത് thrill seeking ബിഹേവിയർ, പുതിയ അനുഭവങ്ങളിലേക്ക് ആകർഷണം, പെട്ടെന്ന് കിട്ടുന്ന അംഗീകാരങ്ങൾക്ക് മുൻഗണന കൊടുക്കുക എന്ന രീതിയിലുള്ള സ്വഭാവങ്ങൾ കൂടുതലായിരിക്കും. അതേസമയം, ഏതൊരു കാര്യത്തിന്റെയും “long-term consequences’ വിലയിരുത്താനുള്ള കഴിവ് കുറവായിരിക്കും. ഇതിന്റെ ഫലമായി യുവാക്കളിൽ ലഹരി ഉപയോഗം, അക്രമപരമായ പെരുമാറ്റം, സേഫ് അല്ലാത്ത “online’ ഉപയോഗം എന്നിവയിൽ ഏർപ്പെടാനുള്ള സാധ്യത കൂടും.ബൗദ്ധിക വികസനം“Jean Piaget’ യുടെ Cognitive Development Theory പ്രകാരം, കൗമാരപ്രായത്തിൽ വ്യക്തി അവരുടെ ബുദ്ധി വികാസത്തിന്റെ Formal Operational Stage ലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടത്തിൽ abstract thinking, Hypothetical Reasoning, future planning എന്നിവ വികസിക്കുന്നു. എന്നാൽ, ഇത് ഒരു “gradual process’ ആണ്. അതിനാൽ, ചില സാഹചര്യങ്ങളിൽ ഇത് തെറ്റായ ചിന്തകളിലേക്ക് വഴിതിരിക്കും. “എനിക്ക് ഒന്നും സംഭവിക്കില്ല’ (personal fable) അല്ലെങ്കിൽ “എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു’ (imaginary audience) എന്നൊക്കെയുള്ള തോന്നലുണ്ടാകും. ഇത് ഒരു തരത്തിലുള്ള “cognitive distortions ‘ ആണ്. ഇത് പതിയെ anxietyയിലേക്കും, risky behaviour-നും കാരണമാകാം.മാനസിക പിന്തുണയുടെ അഭാവംഈ ഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈകാരികമായ സപ്പോർട്ടും ഗൈഡൻസുമാണ്. പക്ഷേ, ഇത് ലഭിക്കാത്തപ്പോൾ അത് ഒറ്റപ്പെടൽ, ഇമോഷനൽ സപ്പറേഷൻ, സ്വയം വേദനിപ്പിക്കുകയോ അല്ലെങ്കിൽ അക്രമാസക്തമാവുകയോ ചെയ്യുന്ന പെരുമാറ്റം കാണിക്കാനും സാധ്യതയുണ്ട്. മനഃശാസ്ത്രപരമായി പറയുമ്പോൾ ഇത്തരത്തിലുള്ള “പ്രോബ്ലെമാറ്റിക് ബിഹേവിയർ ‘ ഒരുതരത്തിലുള്ള കമ്മ്യൂണിക്കേഷൻ ആണ്. അഥവാ ഒരു കുട്ടി അക്രമപരമായി പെരുമാറുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും അകൽച്ച കാണിക്കുമ്പോൾ അത് പലപ്പോഴും ഒരു അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലുമൊരു ഇമോഷണൽ അവശ്യത്തിന്റെ ഫലമായിരിക്കും. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ആവശ്യമായ മാനസിക പിന്തുണ ലഭിക്കാത്തപ്പോൾ, ചെറിയ പ്രശ്‌നങ്ങളും ഗുരുതരമായ പെരുമാറ്റങ്ങളിലേക്കോ ആത്മഹത്യാ ചിന്തകളിലേക്കോ മാറാൻ സാധ്യതയുണ്ട്.ഡിജിറ്റൽ ലോകവും മാനസിക ബന്ധങ്ങളുംഇന്നത്തെ തലമുറയുടെ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങൾ (social media) അത്യന്തം ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. Instagram, YouTube, online gaming platforms എന്നിവയുടെ ഉപയോഗം വർധിച്ചതോടെ, കുട്ടികളും കൗമാരക്കാരും ഡിജിറ്റൽ ഇടങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരായി മാറിയിരിക്കുന്നു. ഇത്തരമൊരു ഡിജിറ്റൽ ബന്ധത്തിനെക്കുറിച്ച് അമേരിക്കൻ സൈക്കോളജിസ്റ്റുമാരായ Donald Horton ഉം Richard Wohlനും വിവരിച്ചത് ഇത് ഒരു Parasocial റിലേഷൻഷിപ്പിലേക്ക് നയിക്കുന്നു എന്നാണ്. എന്നുവെച്ചാൽ ഒരു വ്യക്തി മറ്റൊരാളുമായി (പലപ്പോഴും ഒരു influencer, celebrity, online വ്യക്തി) ഒരു ഏകപക്ഷീയമായ മാനസികബന്ധം രൂപപ്പെടുത്തുന്നു. ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ആളുകളുമായി ഇത്തരം ബന്ധങ്ങൾ ഉണ്ടാകാൻ പല കാരണങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്;ബന്ധത്തിനുള്ള ആവശ്യം (Attachment Need)മനുഷ്യർക്ക് സ്വാഭാവികമായി മറ്റുള്ളവരുമായി ഒരു ബന്ധം ഉണ്ടാക്കാനുള്ള പ്രവണതയുണ്ട്. John Bowlbyയുടെ Attachment Theory പ്രകാരം, മനുഷ്യർ emotional security നേടാൻ ബന്ധങ്ങൾ തേടുന്നു. യഥാർഥ ജീവിതത്തിൽ ഒറ്റപ്പെടൽ, അവഗണന അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും ആഗ്രഹിക്കുന്ന രീതിയിലുള്ള സപ്പോർട്ട് കിട്ടാതിരിക്കുമ്പോൾ വ്യക്തികൾ ഈ ആവശ്യം online relationships വഴി നിറവേറ്റാൻ ശ്രമിക്കുന്നു.സാന്നിധ്യത്തിന്റെ മായികബോധംSocial media യിൽ influencers നേരിട്ട് സംസാരിക്കുന്ന പോലെയുള്ള കോൺടെന്റ് ഉണ്ടാകുമ്പോൾ, അവർ personal stories share ചെയ്യുമ്പോൾ അതേപോലെ live interactions ഒക്കെ ഉണ്ടാകുമ്പോൾ ഒരു “illusion of intimacy’ സൃഷ്ടിക്കുന്നു. അതായത് “അവൻ/ അവൾ എന്നെ personally അറിയുന്നുവെന്ന്’ നമുക്ക് തോന്നൽ ഉണ്ടാകും.Cognitive Biasesകൗമാരപ്രായത്തിൽ കാണുന്ന ചില cognitive ഡിസ്റ്റർഷൻസ് ആണ് എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു (Imaginary audience), എന്റെ അനുഭവം unique ആണ് (Personal fable) എന്നൊക്കെയുള്ള തോന്നൽ ഉണ്ടാവുന്നത്. ഇവ online interactions-നെ കൂടുതൽ personal ആയി തോന്നാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ ബന്ധങ്ങൾ തകരുമ്പോൾ, അത് യഥാർഥ ബന്ധം നഷ്ടപ്പെട്ടതുപോലെ തന്നെ ശക്തമായ മാനസിക വേദന ഉണ്ടാക്കാൻ ഇടയാക്കുന്നു. ഇത് തന്നെയാണ് പുതിയ സംഭവങ്ങളിൽ നാം കാണുന്നത്. ഡിജിറ്റൽ ലോകം കുട്ടികളുടെ മാനസിക സുരക്ഷയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു.ഇന്നത്തെ പഠനരീതി പ്രധാനമായും പരീക്ഷാകേന്ദ്രിതമായ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. മാർക്കുകൾ, റാങ്കുകൾ, മത്സരവിജയം എന്നിവ വിദ്യാർഥികളുടെ കഴിവിന്റെ പ്രധാന മാനദണ്ഡങ്ങളായി മാറിയിരിക്കുകയാണ്. ഇതിലൂടെ, പഠനം ഒരു learning process എന്നതിലുപരി ഒരു performance pressure system ആയി മാറുന്നു. ഈ സാഹചര്യത്തിൽ, വിദ്യാർഥികൾ അവരുടെ വ്യക്തിപരമായ വളർച്ചയേക്കാൾ, പുറത്തുള്ള അംഗീകാരം (external validation) നേടുന്നതിനായി ശ്രമിക്കുന്നവരായി മാറുന്നു. ഇത് anxiety, fear of failure, perfectionism പോലുള്ള മാനസിക പ്രശ്‌നങ്ങൾക്ക് വഴി തുറക്കുന്നു.അതേസമയം, കുട്ടികളുടെ സമഗ്രവളർച്ചക്ക് അനിവാര്യമായ emotional regulation, coping mechanisms, interpersonal skills എന്നിവക്ക് വിദ്യാഭ്യാസ സംവിധാനത്തിൽ വേണ്ടത്ര ഇടമില്ല. ഉദാഹരണത്തിന്, ഒരു വിദ്യാർഥിക്ക് കോപം, നിരാശ, അസൂയ, അല്ലെങ്കിൽ നിരാകരണം പോലുള്ള വികാരങ്ങൾ ആരോഗ്യകരമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിക്കാത്തപ്പോൾ, അവ Maladaptive behaviours ആയി പ്രകടിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് അക്രമപരമായ പെരുമാറ്റം, സാമൂഹിക പിൻവാങ്ങൽ, അല്ലെങ്കിൽ self harm പോലുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാം.പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇടപെടുന്നതിനുപകരം, അവ സംഭവിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് വേണ്ടത്.അധ്യാപകർക്ക് നൽകുന്ന പരിശീലനം വഴി, വിദ്യാർഥികളുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും നേരത്തേ തിരിച്ചറിയാൻ കഴിയും. അതുപോലെ, രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്, കുട്ടികളുടെ മാനസികാരോഗ്യം കുടുംബ-സ്‌കൂൾ സഹകരണത്തിലൂടെയാണ് പരിപാലിക്കപ്പെടേണ്ടത് എന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. ജീവിത നൈപുണ്യങ്ങളും മൂല്യബോധവും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം, കുട്ടികളെ വെറും പരീക്ഷാഫലങ്ങൾക്ക് മാത്രമല്ല, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള വ്യക്തികളാക്കി വളർത്താൻ സഹായിക്കുന്നു.അതുകൊണ്ട് തന്നെ, വിദ്യാഭ്യാസം പുസ്തകങ്ങളിലൊതുങ്ങാതെ, ജീവിതത്തെ മനസ്സിലാക്കാൻ സഹായിക്കുന്നതാകുമ്പോഴാണ്‌ സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമൂഹം നമുക്ക് നിർമിക്കാൻ കഴിയുക.കൗമാരം ഏറ്റവും വൈകാരികമായ അനുഭൂതിയുടെ കാലമാണ്. കാത്തുസൂക്ഷിച്ചില്ലെങ്കിൽ കൈവിട്ടു പോകാവുന്ന കാലം. വൈകാരിക മൂർച്ചയിൽ ജീവിക്കുന്ന കൗമാരക്കാരെ സഹാനുഭൂതിയോടെയും കരുതലോടെയും കൈകാര്യം ചെയ്യുക. അവർ നാളെയുടെ വാഗ്ദാനങ്ങളാണ്..