മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസ് ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിക്ക് മുന്നില്‍ ഡിവൈഎഫ് ഐ പ്രതിഷേധം. ഭൂമിയിലേക്കുള്ള വഴിയില്‍ ഡിവൈഎഫ്ഐ. ബോര്‍ഡ് സ്ഥാപിച്ചു. വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5 ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നിന്നും കുന്നമ്പറ്റയിലേക്ക് ബൈക്ക് റാലിയായി എത്തിയാണ് പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഗ്രസിന്റെ ജീര്‍ണതയുടെ മുഖം തുറന്നു കാണിക്കാനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വി. വസീഫ് പ്രതികരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് ടൗണ്‍ഷിപ്പ് എന്ന് മിണ്ടാന്‍ പോലും അര്‍ഹതയില്ല. ടൗണ്‍ഷിപ്പില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും വസീഫ് അറിയിച്ചു.വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ രൂപം കൊണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രതിപക്ഷ സംഘടനകളും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ പ്രതിരോധം. മുണ്ടക്കൈ ചൂരല്‍മല ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് വി വസിഫിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.The post ഭവന നിർമ്മാണം; വയനാട്ടിൽ കോണ്ഗ്രസ് ഏറ്റെടുത്ത ഭൂമിയില് ബോര്ഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ appeared first on ഇവാർത്ത | Evartha.