ഇടുക്കി നാരകക്കാനത്ത് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മണ്ണത്തൂർ സ്വദേശി സാറാമ്മ, ആറു മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. ജീപ്പിൽ ആകെ 12 പേർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോ‍ഴാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. വിവാഹത്തിന് ശേഷം അടുത്തുള്ള വ്യൂ പോയിൻ്റും ഇവർ സന്ദർശിച്ചിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപു‍ഴയിലെ ആശുപത്രിലേക്ക് മാറ്റും.ALSO READ: പ്രതിപക്ഷ നേതാവ് ഇത് കാണുന്നുണ്ടല്ലോ അല്ലേ? ദുരിതബാധിതർക്ക് വീട് നിർമിക്കാമെന്ന് വാഗ്ദാനം നൽകിയ കോണ്‍ഗ്രസിൻ്റെ ഭൂമിയിലേക്ക് വ‍ഴികാട്ടൽ സമരവുമായി ഡിവൈഎഫ്ഐനേരത്തെ, ക‍ഴിഞ്ഞ ഏപ്രിൽ മൂന്നിന് അടിമാലി ചിന്നപ്പാറക്കുടിയില്‍ ജീപ്പ് താ‍ഴേക്ക് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദുഃഖ വെള്ളിയുടെ ഭാഗമായി കുരിശുമല കയറാൻ പോയ ഗായകസംഘമാണ് അപകടത്തിൽപ്പെട്ടത്.The post ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.