ചൂടിന് ആശ്വാസമായി കൊച്ചിയിൽ കനത്ത മഴ; നഗരത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നു

Wait 5 sec.

കടുത്ത വേനൽച്ചൂടിനു ആശ്വാസമായി കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത കാറ്റോടു കൂടിയ മഴ തുടരുകയാണ്. ആലുവയിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ മറിഞ്ഞു വീണു. എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി. ശക്തമായ കാറ്റിൽ മരങ്ങൾ വീണതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. Also Read: ഐപിഎൽ 2026: രാജസ്ഥാനെ തകർത്തത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയംഇതിനിടയിൽ കേരളത്തിൽ പല പ്രദേശങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പ് ഉണ്ട്.The post ചൂടിന് ആശ്വാസമായി കൊച്ചിയിൽ കനത്ത മഴ; നഗരത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നു appeared first on Kairali News | Kairali News Live.