വിവാദങ്ങൾ വിട്ടൊഴിയാതെ തെലുങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്‌ഡി. മുഖ്യമന്ത്രിക്കുള്ള ഐപിഎൽ മത്സര പാസുകൾ തെലുഗു സിനിമാ നടിയുടെ കൈകളിൽ എത്തിപ്പെട്ടതാണ് വാർത്തയായത്. ഇന്നലെ ഹൈദരാബാദിൽ നടന്ന സൺറൈസേഴ്‌സ് ഹൈദെരാബാദും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഐപിഎൽ മത്സരത്തിനായി മുഖ്യമന്ത്രിക്ക് അനുവദിച്ച കോംപ്ലെമെന്ററി ടിക്കറ്റുകളിൽ ഒന്നാണ് നടിയും ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപുവിന്റെ കൈകളിൽ കണ്ടെത്തിയത്.പാസ്സിന്റെ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഏകദേശം 40,000 രൂപ വിലവരുന്ന എലൈറ്റ് ലോഞ്ച് ടിക്കറ്റുകൾ ആണ് നടിയുടെ കൈകളിൽ എത്തിയത്. പാസ്സുകളിൽ മുഖ്യമന്ത്രിയുടെ പേര് വ്യക്തമായി കാണുവാൻ സാധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിനായി മാറ്റിവെച്ച പാസുകൾ എങ്ങനെ നടിയുടെ കൈകളിൽ എത്തി എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ആരാണ് ടിക്കറ്റുകൾ കൈമാറിയതെന്ന ചോദ്യത്തിന് മറുപടി നൽകാതെ ഒഴിയുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഫ്രാൻഞ്ചൈസി മാനേജ്മെന്റും. നേരത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി രേവന്ത് റെഡ്‌ഡി നടത്തിയ മോശം പരാമർശങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.The post രേവന്ത് റെഡ്‌ഡിക്കുള്ള ഐപിഎൽ ടിക്കറ്റുകൾ… എങ്ങനെ നടിയുടെ കൈയിൽ എത്തി? തെലങ്കാനയിൽ വലിയ വിവാദം appeared first on Kairali News | Kairali News Live.