കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Wait 5 sec.

എറണാകുളം കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ഗോപിക്ക് ആണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തലവച്ചപാറ ഉന്നതിയിലെ കവത്തോടു ഭാഗത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബന്ധുവിനോടൊപ്പം വനവിഭവങ്ങൾ ശേഖരിക്കാനായി പോയതായിരുന്നു ഗോപി. വളവു കഴിഞ്ഞ് മുന്നോട്ടു പോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിൽ ആനയെ കണ്ട സംഘം തിരിഞ്ഞോടിയെങ്കിലും ഗോപിയെ ആന തട്ടിയിടുകയായിരുന്നു. നടുവിന് പരിക്കേറ്റ ഗോപിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.The post കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് appeared first on Kairali News | Kairali News Live.